വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് നടത്തി
Tuesday, May 17, 2022 11:44 PM IST
വെ​ഞ്ഞാ​റ​മൂ​ട്: പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ റൂ​റ​ൽ ജി​ല്ലാ സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വെ​ഞ്ഞാ​റ​മൂ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ന​ട​ത്തിയ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് എ​സ്എ​ച്ച്ഒ സൈ​ജു നാ​ഥ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​പി​എ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം സു​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു. ജി​ല്ലാ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ എ​സ്.​സു​ജീ​ഷ്, വൈ​ശാ​ഖ​ൻ സ​തീ​ശ​ൻ, സ​ബ് ഇ​ൻ​സ്പ​ക്ട​ർ വി. ​എ​സ്. വി​നീ​ഷ്, ജ​ന​മൈ​ത്രി സി​ആ​ർ​ഒ എ.​ഷ​ജി​ൻ, സെ​ന്‍റ് ജോ​ൺ​സ് ആ​ശു​പ​ത്രി പി​ആ​ർ​ഒ അ​ജ​യ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു
രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ ഉ​ച്ച​ക്ക് ഒ​രു​മ​ണി​വ​രെ ന​ട​ന്ന ക്യാ​മ്പി​ന് ഡോ. ​പൂ​ജാ കൃ​ഷ്ണ​ൻ, ഡോ ​ക്രി​സ്റ്റോ, ഡോ.​റീ​സ, ഡോ.​ഫ​ർ​സാ​ന എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.