ജനതാ ഹയർസെക്കൻഡറി സ്കൂളിൽ സ്റ്റു​ഡ​ന്‍റ്​സ് ബ​സാ​ർ ആ​രം​ഭി​ച്ചു
Tuesday, May 17, 2022 11:44 PM IST
വെ​ഞ്ഞാ​റ​മൂ​ട്: വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ആ​ശ്വാ​സ​മേ​കി ജ​ന​താ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ സ്റ്റു​ഡ​ന്‍റ്​സ് ബ​സാ​ർ ആ​രം​ഭി​ച്ചു. പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ പൊ​തു​വി​പ​ണി​യേ​ക്കാ​ൾ 30 ശ​ത​മാ​നം​വ​രെ വി​ല​ക്കു​റ​വി​ലാ​ണ് ഇ​വി​ടെ നി​ന്നും ല​ഭ്യ​മാ​ക്കു​ന്ന​ത്. ര​ക്ഷി​താ​ക്ക​ളു​ടെ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ താ​ങ്ങാ​വു​ക എ​ന്ന ല​ക്ഷ്യ​വു​മാ​യാ​ണ് സ്കൂ​ൾ സ​ഹ​ക​ര​ണ സം​ഘ​ം പു​തി​യ സം​രം​ഭം ആ​രം​ഭി​ച്ച​ത്.
സ്കൂ​ൾ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ബ​സാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം പു​ല്ല​മ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി. രാ​ജേ​ഷ് നി​ർ​വ​ഹി​ച്ചു. സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ പ്ര​ദീ​പ് നാ​രാ​യ​ൺ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷം​നാ​ദ് പു​ല്ല​മ്പാ​റ, സൊ​സൈ​റ്റി സെ​ക്ര​ട്ട​റി അ​ജി​ത ടീ​ച്ച​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.