നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്കി​ൽ 301 പേ​ർ​ക്ക് പ​ട്ട​യം ന​ൽ​കി
Tuesday, May 17, 2022 11:44 PM IST
നെ​ടു​മ​ങ്ങാ​ട്: സാ​ധാ​ര​ണ​ക്കാ​രാ​യ മ​നു​ഷ്യ​ർ​ക്ക് അ​ർ​ഹ​ത​പ്പെ​ട്ട ഭൂ​മി കൊ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി നി​യ​മ​നി​ർ​മാ​ണം ആ​വ​ശ്യ​മാ​യി വ​ന്നാ​ൽ അ​ത് ന​ട​ത്തി​യാ​ണെ​ങ്കി​ൽ പോ​ലും ഭൂ​മി ഇ​ല്ലാ​ത്ത​വ​ർ​ക്ക് ഭൂ​മി കൊ​ടു​ക്കു​മെ​ന്ന് റ​വ​ന്യു മ​ന്ത്രി അ​ഡ്വ.​കെ രാ​ജ​ൻ പ​റ​ഞ്ഞു. നെ​ടു​മ​ങ്ങാ​ട് പ​ട്ട​യ​മേ​ള ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രി​ന്നു അ​ദ്ദേ​ഹം.
തി​രു​വ​ന​ന്ത​പു​ര​ത്ത് ഏ​റ്റ​വും പ്ര​ധാ​ന ശ്ര​ദ്ധ മ​ല​യോ​ര ആ​ദി​വാ​സി മേ​ഖ​ല​യി​ൽ ഉ​ള്ള​വ​ർ​ക്ക് പ​ട്ട​യം കൊ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ സ​ഫ​ലീ​ക​ര​ണ​ത്തി​നാ​യി​രി​ക്കും. അ​തൊ​രു പ്ര​ത്യേ​ക മി​ഷ​നാ​യി സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ക്കും.​അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ർ​ഷം പൂ​ർ​ത്തീ​ക​രി​ക്കു​ന്ന​തി​ന് മു​മ്പ് മ​ല​യോ​ര, ആ​ദി​വാ​സി മേ​ഖ​ല​യി​ലെ പ​ട്ട​യ​ങ്ങ​ൾ യാ​ഥാ​ർ​ഥ്യ​മാ​ക്കും.
ഭ​ക്ഷ്യ പൊ​തു​വി​ത​ര​ണ മ​ന്ത്രി അ​ഡ്വ. ജി.​ആ​ർ. അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ജി​ല്ലാ ക​ള​ക്ട​ർ ന​വ്‌​ജ്യോ​ത്‌ ഖോ​സ സ്വാ​ഗ​തം പ​റ​ഞ്ഞു. അ​ടൂ​ർ പ്ര​കാ​ശ് എം​പി, ഡി.​കെ. മു​ര​ളി എം​എ​ൽ​എ, നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ സി.​എ​സ്. ശ്രീ​ജ,ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി. ​അ​മ്പി​ളി, കോ​മ​ളം, ഇ​ന്ദു​ലേ​ഖ, മ​റ്റ് ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
ന​ഗ​ര​സ​ഭ​യി​ലെ പേ​രു​മ​ല ത​ട​ത്ത​രി​ക​ത്ത് വീ​ട്ടി​ൽ സു​മ​തി​യ​മ്മ മ​ന്ത്രി കെ. ​ര​ജ​നി​ൽ നി​ന്ന് ആ​ദ്യ പ​ട്ട​യം ഏ​റ്റു​വാ​ങ്ങി. ആ​കെ 301 പ​ട്ട​യ​ങ്ങ​ളാ​ണ് നെ​ടു​മ​ങ്ങാ​ട് താ​ലൂ​ക്ക് പ​ട്ട​യ​മേ​ള​യി​ൽ വി​ത​ര​ണം ചെ​യ്ത​ത്.​പ​ട്ട​യ വി​ത​ര​ണ​ത്തി​നാ​യി പ്ര​ത്യേ​ക കൗ​ണ്ട​റു​ക​ൾ സ​ജ്ജ​മാ​ക്കി​യി​രു​ന്നു.