നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ ഗു​ണ്ട​യും സ​ഹാ​യി​യും പി​ടി​യി​ൽ
Wednesday, May 18, 2022 11:42 PM IST
വി​തു​ര: ആ​ന​പ്പാ​റ വ​ട്ട​വി​ളാ​കം വീ​ട്ടി​ൽ രാ​ജീ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​യ വി​തു​ര താ​വ​യ്ക്ക​ൽ ആ​റ്റ​രി​ക​ത്ത് വീ​ട്ടി​ൽ ശെ​ൽ​വ​ൻ (47), സ​ഹാ​യി​യാ​യ പ​ള്ളി​ത്ത​റ ശാ​ലോം ഭ​വ​നി​ൽ ര​ഞ്ജി​ത്ത് (28) എ​ന്നി​വ​രെ വി​തു​ര പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ടം വാ​ങ്ങി​യ പ​ണം തി​രി​കെ ന​ൽ​കാ​ത്ത​തി​ന്‍റെ വി​രോ​ധ​ത്തി​ലാ​ണ് പ്ര​തി​ക​ൾ രാ​ജീ​വി​ന്‍റെ കൈ​കാ​ലു​ക​ൾ ത​ല്ലി​യൊ​ടി​ക്കു​ക​യും ക​മ്പി​പ്പാ​ര കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​ക്കു​ക​യും ചെ​യ്ത​ത്. ഒ​ന്നാം പ്ര​തി​യാ​യ ശെ​ൽ​വ​ന്‍റെ പേ​രി​ൽ താ​വ​യ്ക്ക​ൽ സ്വ​ദേ​ശി വി​ജ​യ​നെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സും താ​വ​ക്ക​ൽ സ്വ​ദേ​ശി വി​ഷ്ണു​വി​നെ ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സും ഉ​ൾ​പ്പെ​ടെ വി​തു​ര സ്റ്റേ​ഷ​നി​ൽ പ​ത്തോ​ളം കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്.
വി​തു​ര സി​ഐ എ​സ്. ശ്രീ​ജി​ത്ത്, എ​എ​സ്ഐ​മാ​രാ​യ പ​ത്മ​രാ​ജ്, സ​ഞ്ജു, എ​സ്‌​സി​പി​ഒ​മാ​രാ​യ പ്ര​ദീ​പ്, ശ​ര​ത് എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെ​യ്തു. പ്ര​തി​ക​ൾ​ക്കെ​തി​രെ ഗു​ണ്ടാ​നി​യ​മ​പ്ര​കാ​രം ഉ​ള്ള ന​ട​പ​ടി​ക​ൾ​ക്കാ​യി ജി​ല്ലാ​ക​ള​ക്ട​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്.