മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ കു​റ്റി​ച്ച​ൽ - ക​ള്ളി​ക്കാ​ട് റോ​ഡ്
Wednesday, May 18, 2022 11:45 PM IST
കാ​ട്ടാ​ക്ക​ട : മ​ണ്ണി​ടി​ച്ചി​ൽ ഭീ​ഷ​ണി​യി​ൽ കു​റ്റി​ച്ച​ൽ - ക​ള്ളി​ക്കാ​ട് റോ​ഡ്. ഇ​ന്ന​ലെ​യും മ​ണ്ണി​ടി​ഞ്ഞ​തോ​ടെ ആ​ശ​ങ്ക​യി​ലാ​ണ് യാ​ത്ര​ക്കാ​ർ. കു​റ്റി​ച്ച​ൽ പ​രു​ത്തി​പ്പ​ള്ളി ഗ​വ. ഹോ​സ്പി​റ്റ​ൽ കോ​മ്പൗ​ണ്ടി​ലെ കു​ന്നാ​ണ് ഇ​ടി​ഞ്ഞ​ത്. മ​ല​യോ​ര ഹൈ​വേ ക​ട​ന്നു പോ​കു​ന്ന റോ​ഡാ​ണി​ത്. നി​ർ​മാ​ണ സ​മ​യ​ത്ത് അ​ടു​ത്തു​ള്ള ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ൾ ഇ​ടി​ച്ച് വീ​തി കൂ​ട്ടി​യി​രു​ന്നു. ഇ​ങ്ങ​നെ വീ​തി കൂ​ട്ടി​യ ഭാ​ഗ​ത്താ​ണ് കു​ന്നു​ക​ൾ ഇ​ടി​യാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്. മ​ഴ ക​ന​ക്കു​ന്ന​തോ​ടെ മ​ണ്ണ് റോ​ഡി​ലേ​ക്ക് അ​ടി​ഞ്ഞു കൂ​ടു​ക​യും അ​പ​ക​ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ക​യും ചെ​യ്യും. മാ​ത്ര​മ​ല്ല പു​തു​താ​യി നി​ർ​മി​ച്ച ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നും ഈ ​കു​ന്നി​ടി​ച്ചി​ൽ ഭീ​ഷ​ണി​യാ​യി മാ​റു​മെ​ന്നും ചൂ​ണ്ടി​കാ​ട്ട​പ്പെ​ടു​ന്നു.
വ​നി​താ​വേ​ദി
വെ​ള്ള​റ​ട: ക​ള്ളി​ക്കാ​ട് അ​ജ​യേ​ന്ദ്ര​നാ​ഥ് സ്മാ​ര​ക സ​മി​തി ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നി​താ​വേ​ദി പു​നഃ​സം​ഘ​ടി​പ്പി​ച്ചു. ജ്യോ​തി പെ​രും​കു​ള​ങ്ങ​ര പ്ര​സി​ഡ​ന്‍റാ​യും ര​മ്യാ ശ്രീ​കു​മാ​ര്‍ സെ​ക്ര​ട്ട​റി​യാ​യും പു​തി​യ ഭ​ര​ണ​സ​മി​തി​യെ യോ​ഗം തെ​ര​ഞ്ഞെ​ടു​ത്തു.​
യോ​ഗ​ത്തി​ല്‍ ഗ്ര​ന്ഥ​ശാ​ല വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. വി​ജു​കു​മാ​ര്‍, സെ​ക്ര​ട്ട​റി ഷൈ​ജു സ​തീ​ശ​ന്‍, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി വി​മ​ല്‍​നാ​ഥ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.