സ​ന്പൂ​ർ​ണ പ്ലാ​സ്റ്റി​ക്ക് നി​രോ​ധ​നം ആ​വ​ശ്യ​പ്പെ​ട്ട് ധ​ർ​ണ ന​ട​ത്തി
Wednesday, May 18, 2022 11:51 PM IST
തി​രു​വ​ന​ന്ത​പു​രം: പു​ന​രു​പ​യോ​ഗ സാ​ധ്യ​ത ഇ​ല്ലാ​ത്ത പ്ലാ​സ്റ്റി​ക്ക് ഉ​ത്പ​ന്ന​ങ്ങ​ളു​ടെ നി​രോ​ധ​നം സ​മ്പൂ​ർ​ണ​മാ​യി ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ണ്ണി​നേ​യും മ​നു​ഷ്യ​നേ​യും ജീ​വ​ജാ​ല​ങ്ങ​ളെ​യും പ്ലാ​സ്റ്റി​ക്കി​ൽ നി​ന്നും ര​ക്ഷി​ക്ക​ണ​മെ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ർ​ത്തി നാ​ഷ​ണ​ൽ ഹ്യൂ​മ​ൺ റൈ​റ്റ്സ് എ​ൻ​വ​യ​ൺ​മെ​ന്‍റ് മി​ഷ(NHREM)​ന്‍റെ​യും പ​രി​സ്ഥി​തി സൗ​ഹൃ​ദ കൂ​ട്ടാ​യ്മ സ​മ​ന്വ​യ​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ സെ​ക്ര​ട്ടേ​റി​യ​റ്റി​നു മു​ന്നി​ൽ മാ​ർ​ച്ചും ധ​ർ​ണ​യും സം​ഘ​ടി​പ്പി​ച്ചു.
ധ​ർ​ണ ദേ​ശീ​യ ക​ർ​ഷ​ക ഫെ​ഡ​റേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മു​ല്ല​ക്ക​ര ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭൂ​മി​യെ വി​ഴു​ങ്ങു​ന്ന പ്ലാ​സ്റ്റി​ക്ക് പൂ​ർ​ണ​മാ​യും നി​രോ​ധി​ക്കേ​ണ്ട​ത് ജീ​വ​ന്‍റെ നി​ല​നി​ൽ​പ്പി​ന് അ​നി​വാ​ര്യ​മാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ജെ​യ്സ​ൻ ഡോ​മി​നി​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ളി​ന പ്ര​ഭ സ്വാ​ഗ​ത​വും കെ. ​മോ​ഹ​ൻ​ദാ​സ് ന​ന്ദി​യും പ​റ​ഞ്ഞു.
പി.​ബി.​അ​ബ്ദു​ൾ ബ​ഷീ​ർ, അ​സൈ​ൻ കോ​ട്ട​പ്പു​റം, ബി​ജു ആ​ന്‍റ​ണി, പ്ര​ദീ​പ്കു​മാ​ർ ഇ . ​വി ,ഷി​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.