ആറ്റിങ്ങൽ: പെട്രോൾ, ഡീസൽ, പാചകവാതക വില വർധനവിനെതിരെ ഐഎൻടിയുസിയുടെ നേതൃത്വത്തിൽ മാർച്ചും തൊഴിലാളി സംഗമവും സംഘടിപ്പിച്ചു. ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് ജംഗ്ഷനിൽ നടന്ന പ്രതിഷേധ പരിപാടി മുൻ എംപി എൻ. പീതാംബരകുറുപ്പ് ഉദ്ഘാടനം ചെയ്തു. ദേശീയ വർക്കിംഗ് കമ്മിറ്റി അംഗം വി.എസ്. അജിത്കുമാർ അധ്യക്ഷതവഹിച്ചു.
മണനാക്ക് ഷിഹാബുദീൻ, ആറ്റിങ്ങൽ സതീശൻ, ദീപ അനിൽ, തൊട്ടവാരം ഉണ്ണി, എം.എച്ച്. അഷറഫ്, ശ്യാം, കെ. കൃഷ്ണമൂർത്തി, എസ്. രത്നകുമാർ, എസ് .ശ്രീരംഗൻ, കെ.സുരേദ്രനായർ , ബി.കെ. സുരേഷ്ബാബു മാമം, കിരൺ കൊല്ലമ്പുഴ, ഗ്രാമത്തുംമുക്ക് രതീഷ്, എ. ഗോപി, എസ്. സുദർശനൻ, വിജയകുമാർ, പ്രമോദ്, ശാസ്ത്താവട്ടം രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.