ലോ​ൺ എ​ടു​ത്ത് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് ല​ക്ഷ​ങ്ങ​ൾ ക​ബ​ളി​പ്പി​ച്ച പ്ര​തി അ​റ​സ്റ്റി​ൽ
Saturday, May 21, 2022 11:25 PM IST
മെ​ഡി​ക്ക​ൽ​കോ​ള​ജ്: ല​ക്ഷ​ങ്ങ​ൾ ലോ​ൺ എ​ടു​ത്ത് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്തു. ചി​ത​റ കു​ശ​വൂ​ർ കൊ​ട്ടാ​രം​വി​ള വീ​ട്ടി​ൽ സു​നി​ൽ​കു​മാ​ർ (51) നെ​യാ​ണ് മെ​ഡി​ക്ക​ൽ കേ​ാള​ജ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ്ലൂ ​സ്റ്റാ​ർ ഫൈ​നാ​ൻ​സ് ആ​ൻ​ഡ് മൈ​ക്രോ ഫൈ​നാ​ൻ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​റാ​ണെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ചാ​ണ് ഇ​യാ​ൾ പ​ല​രി​ൽ നി​ന്നാ​യി പ​ണം ത​ട്ടി​യെ​ടു​ത്ത​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഉ​ള്ളൂ​ർ സ്വ​ദേ​ശി​യാ​യ ശി​വ​കു​മാ​റി​ന് 35 ല​ക്ഷം ലോ​ൺ എ​ടു​ത്ത് ന​ൽ​കാ​മെ​ന്ന് പ​റ​ഞ്ഞ് പ്രോ​സ​സിം​ഗ് ഫീ​സും സ​ർ​വീ​സ് ചാ​ർ​ജും കൈ​ക്ക​ലാ​ക്കി​യ​ശേ​ഷം ഇ​യാ​ൾ മു​ങ്ങു​ക​യാ​യി​രു​ന്നു.​പോ​ലീ​സ് തെ​ര​യു​ന്ന​ത​റി​ഞ്ഞ പ്ര​തി മൊ​ബൈ​ൽ ന​മ്പ​റു​ക​ൾ മാ​റ്റി​മാ​റ്റി ഉ​പ​യോ​ഗി​ച്ച് ഒ​ളി​വി​ൽ ക​ഴി​ഞ്ഞ് വ​രി​ക​യാ​യി​രു​ന്നു. പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘം രൂ​പീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​മി​ഴ്നാ​ട്ടി​ലെ ഒ​ളി സ​ങ്കേ​ത​ത്തി​ൽ നി​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്.​ഇ​യാ​ൾ​ക്കെ​തി​രെ ചി​ത​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും സ​മാ​ന​മാ​യ കേ​സ് നി​ല​വി​ലു​ണ്ടെ​ന്നും ആ​റ്റി​ങ്ങ​ൽ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ള്ള​നോ​ട്ട് കേ​സി​ലെ പ്ര​തി​യാ​ണ് ഇ​യാ​ളെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ ഇ​ത്ത​ര​ത്തി​ൽ നി​ര​വ​ധി പേ​രെ ക​ബ​ളി​പ്പി​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത​താ​യി സൂ​ച​ന ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി.​ഹ​രി​ലാലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സി.​പി.​പ്ര​ശാ​ന്ത്, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ര​ഞ്ജി​ത്ത്, സു​നി​ൽ, ഷൈ​നു സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ ബി​മ​ൽ മി​ത്ര എ​ന്നി​വ​ര​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​തി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.