യു​ഡി​എ​ഫ് വ​ഞ്ച​നാ​ദി​ന​മാ​യി ആ​ച​രി​ച്ചു
Saturday, May 21, 2022 11:25 PM IST
മെ​ഡി​ക്ക​ൽ കോ​ള​ജ്: എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ ഒ​ന്നാം വാ​ർ​ഷി​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് മെ​ഡി​ക്ക​ൽ കോ​ള​ജ്, ഉ​ള്ളൂ​ർ, ചെ​റു​വ​യ്ക്ക​ൽ വാ​ർ​ഡ് ക​മ്മി​റ്റി​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ വ​ഞ്ച​നാ ദി​ന​മാ​യി ആ​ച​രി​ച്ചു.

പ്ര​തി​ഷേ​ധ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സാ​യാ​ഹ്ന ധ​ർ​ണ​യി​ൽ കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ ജി.​എ​സ്.​ബാ​ബു, മു​ൻ കൗ​ൺ​സി​ല​ർ​മാ​രാ​യ ജി.​എ​സ്. ശ്രീ​കു​മാ​ർ, അ​ല​ഹ​ത്ത​റ അ​നി​ൽ , ചെ​മ്പ​ഴ​ന്തി അ​നി​ൽ, ഇ​ട​വ​ക്കോ​ട് അ​ശോ​ക​ൻ ന​ജീ​ബ് ബ​ഷീ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.