വാമനപുരം ന​ദി​യി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, May 21, 2022 11:27 PM IST
പാ​ലോ​ട് : ന​ന്ദി​യോ​ട് പ്ലാ​വ​റ സ്വ​ദേ​ശി ടി.​ഡി.​ജ​ഗ​ദീ​ഷ് കു​മാ​ർ (69) നെ​യാ​ണ് വാ​മ​ന​പു​രം ന​ദി​യി​ൽ പാ​ലോ​ട് പ​മ്പ്ഹൗ​സി​നു സ​മീ​പം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് മൂ​ന്ന് ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്ന് സം​ശ​യി​ക്കു​ന്നു. വി​തു​ര​യി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് സം​ഘ​മാ​ണ് മൃ​ത​ദേ​ഹം ക​ര​യ്ക്കെ​ത്തി​ച്ച​ത്. പാ​ലോ​ട് പോ​ലീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മെ​ഡി​ക്ക​ൽ കോ​ള​ജ് മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി.