യു​വാ​വി​നെ കൊലപ്പെടുത്താൻ ശ്രമിച്ച കേ​സിൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ
Saturday, May 21, 2022 11:30 PM IST
നെ​ടു​മ​ങ്ങാ​ട് : ക​ഞ്ചാ​വ് ക​ച്ച​വ​ടം ത​ട​യു​ക​യും വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും ചെ​യ്ത യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച​കേ​സി​ല്‍ ര​ണ്ടു​പേ​ര്‍ അ​റ​സ്റ്റി​ല്‍. ക​രു​പ്പൂ​ര് മേ​ക്കും​ക​ര​വീ​ട്ടി​ല്‍ ആ​ര്‍. രാ​ഹു​ല്‍​രാ​ജ് (21), വാ​ണ്ട കു​ന്നും​മു​ക​ള്‍ ഹൗ​സി​ല്‍ എ​സ്.​ശ്രീ​ജി​ത്ത്(23) എ​ന്നി​വ​രെ​യാ​ണ് നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്. ക​രു​പ്പൂ​ര് മൂ​ത്താം​കോ​ണം പു​ളി​മൂ​ട്ടി​ല്‍​വീ​ട്ടി​ല്‍ ആ​ര്‍. രാ​ഹു​ല്‍​രാ​ജി​നെ മ​ര്‍​ദി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ലാ​ണ് ഇ​രു​വ​രും പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

മൂ​ത്താം​കോ​ണ​ത്തും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ക​ഞ്ചാ​വു​ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന പ്ര​തി​ക​ളെ രാ​ഹു​ല്‍​രാ​ജ് പ​റ​ഞ്ഞു​വി​ല​ക്കി​യി​രു​ന്നു. ഇ​തി​ലു​ള്ള പ​ക കാ​ര​ണം ക​ഴി​ഞ്ഞ​ദി​വ​സം സു​ഹൃ​ത്തു​മൊ​ത്ത് ബൈ​ക്കി​ല്‍ വ​രി​ക​യാ​യി​രു​ന്ന രാ​ഹു​ല്‍​രാ​ജി​നെ മ​ര്‍​ദി​ക്കു ക​യും കൈ​യി​ല്‍ ക​രു​തി​യി​രു​ന്ന ഇ​രു​മ്പു​വ​ടി​കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ച് കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. ബൈ​ക്കി​ല്‍ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് അ​നീ​ഷി​നേ​യും പ്ര​തി​ക​ള്‍ മ​ര്‍​ദി​ച്ചു. പ്ര​തി​ക​ളെ റി​മാ​ൻ​ഡു ചെ​യ്തു.