തിരുവനന്തപുരം: കേരള ഫിനാൻഷ്യൽ കോർപ്പറേഷനിലെ ജീവനക്കാരുടെ സംഘടനയായ കെഎഫ്സി എംപ്ലോയീസ് അസോസിയേഷന്റെയും (കെഎഫ്സിഇഎ) കെഎഫ്സി ഓഫീസേഴ്സ് അസോസിയേഷന്റെയും (കെഎഫ്സിഒഎ) സംസ്ഥാന സമ്മേളനം സമാപിച്ചു. സമാപനയോഗം മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.ആനത്തലവട്ടം ആനന്ദൻ അധ്യക്ഷത വഹിച്ച യോഗത്തിൽ കെഎഫ്സിഒഎ ജനറൽ സെക്രട്ടറി രാധാകൃഷ്ണൻ,കെ.എസ്. സുനിൽകുമാർ, അജിത് കുമാർ, അശോക് കുമാർ, ക്ളൈനസ് റൊസാരിയോ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്ന് നടന്ന ഒാഫീസേഴ്സിന്റെ പ്രതിനിധി സമ്മേളനംആനത്തലവട്ടം ആനന്ദൻ ഉദ്ഘാടനം ചെയ്തു. ആനത്തലവട്ടം ആനന്ദനെ പ്രസിഡന്റായും, പി പ്രസാദ് സെക്രട്ടറിയായും,ബി.ആർ. സജിത്ത് വർക്കിംഗ് പ്രസിഡന്റായും, മണിശങ്കറിനെ വൈസ് പ്രസിഡന്റായും,വി.എസ്. പ്രകാശ്, എ.ആർ.അരുൺ എന്നിവരെ ജോയിന്റ് സെക്രട്ടറിമാരായും,ത്രിലോക് കുമാറിനെ ട്രഷററായും 16 എക്സിക്യൂട്ടീവ് അംഗങ്ങളേയും തെരഞ്ഞെടുക്കുകയുണ്ടായി.ക്ളൈനസ് റൊസാരിയോയെ കെഎഫ്സിഇഎ പ്രസിഡന്റായും, പി.ആർ. രാഗേഷിനെ സെക്രട്ടറിയായും, ട്രഷററായി ശ്രീരാഗ് കൃഷ്ണയെയും,വൈസ് പ്രസിഡന്റായി കെ. സുരേഷിനേയും, ജോയിന്റ് സെക്രട്ടറിമാരായി കനകരാജിനേയും, ധന്യയേയും, 12 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയേയും തെരഞ്ഞെടുത്തു.