ബൈ​ക്ക് മോ​ഷ​ണം: പ്ര​തി​യെ നാ​ട്ടു​കാ​ർ കൈ​യോ​ടെ പി​ടി​കൂ​ടി
Sunday, May 22, 2022 11:29 PM IST
കാ​ട്ടാ​ക്ക​ട : ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​യ പ്ര​തി​യെ നാ​ട്ടു​കാ​ർ കൈ​യോ​ടെ പി​ടി​കൂ​ടി കാ​ട്ടാ​ക്ക​ട പോ​ലീ​സി​നു കൈ​മാ​റി. എ​റ​ണാ​കു​ളം മ​ട്ടാ​ഞ്ചേ​രി സ്വ​ദേ​ശി ഷ​ഫീ​ക്കാ​ണ് (35) മോ​ഷ​ണ​ത്തി​നി​ടെ പി​ടി​യി​ലാ​യ​ത്. ഇ​ന്ന​ലെ രാ​ത്രി പൂ​വ​ച്ച​ൽ ആ​ല​മു​ക്ക് സ്വ​ദേ​ശി അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ ബൈ​ക്കാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. പാ​ർ​ക്ക് ചെ​യ്തി​രു​ന്ന ബൈ​ക്ക് ഷ​ഫീ​ക്ക് ഉ​രു​ട്ടി​ക്കൊ​ണ്ടു പോ​കു​ന്ന​തു നാ​ട്ടു​കാ​രി​ൽ ചി​ല​ർ ക​ണ്ടു സം​ശ​യം തോ​ന്നു​ക​യും ചോ​ദ്യം ചെ​യ്യു​ന്ന​തി​നി​ടെ ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്നാ​ണ് പി​ടി​കൂ​ടി പോ​ലീ​സി​നെ ഏ​ൽ​പ്പി​ച്ച​ത്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രു​ന്നു. മ​ട്ടാ​ഞ്ചേ​രി​യി​ൽ നി​ന്നും ബ​സ് ക​യ​റി ത​മ്പാ​നൂ​രി​ൽ എ​ത്തി​യെ​ന്നും അ​വി​ടെ നി​ന്നും കാ​ട്ടാ​ക്ക​ട​യി​ൽ എ​ത്തി​യ​തെ​ന്നു​മാ​ണ് ഷ​ഫീ​ക്ക് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞ​ത്. ഷ​ഫീ​ക്കി​ന് നി​ല​വി​ൽ വേ​റെ കേ​സു​ക​ൾ ഉ​ണ്ടോ​യെ​ന്ന കാ​ര്യ​വും ‌അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.