നവീകരണം കടലാസിൽ മാത്രം; പു​ത്ത​ൻചി​റ നീ​ന്ത​ൽ​കു​ളം ന​ാശത്തിന്‍റെ വക്കിൽ
Sunday, May 22, 2022 11:29 PM IST
നെ​ടു​മ​ങ്ങാ​ട്: നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലെ പൂ​വ​ത്തൂ​ർ പു​ത്ത​ൻ ചി​റ നീ​ന്ത​ൽ​കു​ളം നാശത്തിന്‍റെ വക്കിൽ. ന​ഗ​ര​സ​ഭ​യു​ടെ പ​രി​ധി​യി​ലെ ഒ​ന്ന​ര ഏ​ക്ക​ർ സ്ഥ​ല​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന കു​ളം ന​വീ​ക​രി​ക്കാ​ൻ അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

45 ല​ക്ഷം​രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് 2020ൽ ​നീ​ന്ത​ൽ​കു​ള​ത്തി​ന്‍റെ ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. എ​ന്നാ​ൽ ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കാ​തെ പാ​തി​വ​ഴി​യി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ണ്ട് വ​ന്ന ലോ​ഡ് ക​ണ​ക്കി​ന് പാ​റ​ക​ല്ലു​ക​ൾ കു​ള​ത്തി​ൽ കി​ട​ക്കു​ക‍​യാ​ണെ​ന്നും ഇ​ത് മാ​റ്റാ​ൻ അ​ധി​കൃ​ത​ർ യാ​തൊ​രു​ന​ട​പ​ടി​യും സ്വീ​ക​രി​ക്കു​ന്നി​ല്ലെ​ന്നു ആ​രോ​പ​ണ​മു​ണ്ട്. മു​ടി​പ്പു​ര ഭ​ദ്ര​കാ​ളി​ദേ​വീ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തു​നി​ന്ന് കു​ള​ത്തി​ലേ​ക്ക് പോ​കു​ന്ന റോ​ഡി​ന്‍റെ അ​വ​സ്ഥ​യും ദ​യ​നീ​യ​മാ​ണ്.

ഇ​ത് വ​ഴി കാ​ൽ ന​ട യാ​ത്ര പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഒ​രു കാ​ല​ത്ത് പു​ത്ത​ൻ​ചി​റ നീ​ന്ത​ൽ കു​ള​ത്തി​ൽ നി​ര​വ​ധി കു​ട്ടി​ക​ൾ നി​ന്ത​ൽ പ​രി​ശീ​ല​നം ന​ട​ത്തി​യി​രു​ന്നു. നാ​ട്ടു​കാ​ർ ഒ​രു​മി​ച്ച് ഒ​രു സ്വി​മ്മിം​ഗ് ക്ല​ബ് ആ​രം​ഭി​ക്കു​ക​യും ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ മു​ൻ​കൈ​യെ​ടു​ത്ത് ചി​റ വൃ​ത്തി​യാ​ക്കി കു​ട്ടി​ക​ൾ​ക്ക് നീ​ന്ത​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന ത​ര​ത്തി​ൽ ന​വീ​ക​ര​ണം ന​ട​ത്തുകയും ചെയ്തി​രു​ന്നു. നീ​ന്ത​ൽ​കു​ള​ത്തി​ന് സ​മീ​പ​ത്താ​യി 18 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് നി​ർ​മി​ച്ച സ്വി​മ്മിം​ഗ് ക്ല​ബ് ഡ്ര​സിം​ഗ് റൂം ​കെ​ട്ടി​ടം സാ​മൂ​ഹ്യ വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച നി​ല​യി​ലാ​ണ്.​ കെ​ട്ടി​ട​ത്തി​ന്‍റെ ഡോ​റു​ക​ൾ,ജ​ന​ൽ ഗ്ലാ​സു​ക​ൾ പ​ല​തും പൊ​ട്ടി​ച്ചിട്ടുണ്ട്. ന​വീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി നീ​ന്ത​ൽകു​ളം പ​രി​ശീ​ല​ന​ത്തി​ന് യോ​ഗ്യ​മാ​ക്കാ​നു​ള്ള അ​ടി​യ​ന്ത​ര ന​ട​പ​ടി ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.