കേ​ന്ദ്രം മാ​തൃ​ക​യി​ല്‍ സം​സ്ഥാ​ന​വും ഇ​ന്ധ​ന നി​കു​തി കു​റ​യ്ക്ക​ണം: ബി​ജെ​പി
Monday, May 23, 2022 11:29 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പെ​ട്രോ​ളി​നും ഡീ​സ​ലി​നും വി​ല കു​റ​ച്ച​ത് മാ​തൃ​ക​യാ​ക്കി സം​സ്ഥാ​ന​വും നി​കു​തി കു​റ​യ്ക്ക​ണ​മെ​ന്ന് ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി.​വി.​രാ​ജേ​ഷ്. പെ​ട്രോ​ള്‍ ഡീ​സ​ല്‍ നി​കു​തി കു​റ​യ്ക്കാ​ന്‍ സം​സ്ഥാ​നം ത​യ്യാ​റാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​ ബി​ജെ​പി ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി വെ​ങ്ങാ​നൂ​ര്‍ സ​തീ​ഷ്, ജി​ല്ലാ ഉ​പാ​ധ്യ​ക്ഷ​ൻ​തി​രു​മ​ല അ​നി​ൽ, കൗ​ൺ​സി​ൽ പാ​ർ​ട്ടി ലീ​ഡ​ർ എം.​ആ​ർ.​ഗോ​പ​ൻ, യു​വ​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ആ​ര്‍. സ​ജി​ത്ത്, മ​ഹി​ളാ മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജ​യാ രാ​ജീ​വ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.ക​ര്‍​ഷ​ക​മോ​ര്‍​ച്ച ജി​ല്ലാ പ്ര​സി​ഡ​ന്‍റ് മ​ണ​മ്പൂ​ര്‍ ദി​ലീ​പ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.