മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ൾ: യോ​ഗം​ചേ​ര്‍​ന്നു
Monday, May 23, 2022 11:30 PM IST
തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കാ​ല രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ജി​ല്ല​യി​ല്‍ ഹോ​മി​യോ​പ്പ​തി വ​കു​പ്പ് പൂ​ര്‍​ണ സ​ജ്ജ​മാ​ണെ​ന്ന് ഡി​എം​ഒ ഡോ.​ജ​യ​ച​ന്ദ്ര​ന്‍. ഹോ​മി​യോ​പ്പ​തി വ​കു​പ്പി​ലെ ജി​ല്ലാ​ത​ല സാം​ക്ര​മി​ക പ്ര​തി​രോ​ധ സെ​ല്ലി​ന്‍റെ (റീ​ച്ച്)​യോ​ഗം​ചേ​ര്‍​ന്ന് ജി​ല്ല​യി​ലെ പ​ക​ര്‍​ച്ച വ്യാ​ധി നി​യ​ന്ത്ര​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ അ​വ​ലോ​ക​നം ചെ​യ്തു. സാം​ക്ര​മി​ക രോ​ഗ​ങ്ങ​ളെ പ്ര​തി​രോ​ധി​ക്കാ​ന്‍ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ഹോ​മി​യോ വ​കു​പ്പി​ന്‍റെ സാം​ക്ര​മി​ക രോ​ഗ പ്ര​തി​രോ​ധ സെ​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി.ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി സ​ഹ​ക​രി​ച്ച് ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ളും ന​ട​ത്താ​നും റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നും എ​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​ര്‍​ക്കും നി​ര്‍​ദേ​ശം ന​ല്‍​കി. ഡെ​ങ്കി​പ്പ​നി, ചി​ക്ക​ന്‍ ഗു​നി​യ, മ​റ്റ് പ​ക​ര്‍​ച്ച പ​നി​ക​ള്‍ എ​ന്നി​വ​യ്ക്കു​ള്ള ചി​കി​ത്സ​യും പ്ര​തി​രോ​ധ മ​രു​ന്നു​ക​ളും എ​ല്ലാ ത​ദ്ദേ​ശ സ്വ​യം ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടേ​യും കീ​ഴി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന സ​ര്‍​ക്കാ​ര്‍,എ​ന്‍​എ​ച്ച്എം ഹോ​മി​യോ​പ്പ​തി സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പൂ​ര്‍​ണ​മാ​യും സൗ​ജ​ന്യ​മാ​യി ല​ഭ്യ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.