ഹെ​റോ​യി​ൻ ക​ട​ത്ത്: അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ൾ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യെ​ന്ന് പോ​ലീ​സ്
Wednesday, May 25, 2022 11:01 PM IST
വി​ഴി​ഞ്ഞം: ത​മി​ഴ്നാ​ട് മ​ത്സ്യ​ബ​ന്ധ​ന ബോ​ട്ടി​ൽ ഹെ​റോ​യി​ൻ ക​ട​ത്തു​ന്ന​തി​നി​ട​യി​ൽ തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ പി​ടി​യി​ലാ​യ മൂ​ന്ന് മ​ല​യാ​ളി​ക​ളി​ൽ ഒ​രാ​ൾ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യെ​ന്ന് പോ​ലീ​സ്. പൊ​ഴി​യൂ​ർ പ​രു​ത്തി​യൂ​ർ ചീ​ലാ​ന്തി വി​ളാ​കം സ്വ​ദേ​ശി സു​ജ​ൻ (28) പൊ​ഴി​യൂ​ർ സ്റ്റേ​ഷ​നി​ൽ സ്ഥി​രം ശ​ല്യ​ക്കാ​ര​നാ​ണെ​ന്നാ​ണ് പോ​ലീ​സ് ഭാ​ഷ്യം. വി​ഴി​ഞ്ഞം ഒ​സാ​വി​ള​ക്കോ​ള​നി സ്വ​ദേ​ശി ഫ്രാ​ൻ​സീ​സും (58) ത​മി​ഴ്നാ​ട്ടി​ൽ താ​മ​സി​ക്കു​ന്ന മ​ക​ൻ പ്രജിനു​മാ​ണ് (31)തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ പി​ടി​യി​ലാ​യ​വ​രി​ലെ മ​റ്റ് മ​ല​യാ​ളി​ക​ൾ.
മ​ക​ൻ പ്രജി​നൊ​പ്പം സം​ഘ​ത്തി​ന്‍റെ കൂ​ടെ​യു​ള്ള ആ​ദ്യ യാ​ത്ര​യാ​ണ് ഫ്രാ​ൻ​സി​സി​ന് കു​രു​ക്കാ​യ​ത്. അ​ച്ഛ​നെ​യും മ​ക​നെ​യും കു​റി​ച്ച് പോ​ലീ​സി​ലെ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. സ്വ​ന്ത​മാ​യി വീ​ടി​ല്ലാ​ത്ത വി​ഴി​ഞ്ഞം സ്വ​ദേ​ശി ഫ്രാ​ൻ​സീ​സ് മ​രു​മ​ക​ൻ നി​ശാ​ന്തി​നോ​ടൊ​പ്പം വി​ഴി​ഞ്ഞ​ത്ത് വാ​ട​ക വീ​ട്ടി​ലാ​ണ് താ​മ​സി​ക്കു​ന്ന​ത്. നേ​ര​ത്തെ വി​ഴി​ഞ്ഞ​ത്തു​നി​ന്ന് മീ​ൻ പി​ടി​ക്കാ​ൻ പോ​യി​രു​ന്ന ഇ​യാ​ൾ ഇ​വി​ടെ മീ​ൻ ല​ഭ്യ​ത​യി​ൽ കു​റ​വു വ​ന്ന​തോ​ടെ​യാ​ണ് ഒ​ന്ന​ര വ​ർ​ഷ​മാ​യി ത​മി​ഴ്നാ​ട് ചി​ന്ന​ത്തു​റെ​നി​ക്കോ​ളാ​സ് തെ​രു​വി​ൽ താ​മ​സി​ക്കു​ന്ന മ​ക​ൻ പ്രജി (31) നൊ​പ്പം ത​ങ്ങ​ൽ വ​ള്ള​ത്തി​ൽ പോ​യി തു​ട​ങ്ങി​യ​ത്. ഏ​പ്രി​ൽ 29ന് ​ക​ന്യാ​കു​മാ​രി സ്വ​ദേ​ശി ക്രി​പ്സി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ലി​റ്റി​ൽ ജീ​സ​സ് എ​ന്ന ബോ​ട്ടി​ൽ തേ​ങ്ങാ​പ്പ​ട്ട​ണ​ത്ത് നി​ന്നാ​ണ് സം​ഘം യാ​ത്ര പു​റ​പ്പെ​ട്ട​ത്.
മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തി​നു പി​ടി​ക്ക​പ്പെ​ട്ട ഒ​രാ​ളി​ൽ നി​ന്ന് വി​ല​യ്ക്കു വാ​ങ്ങാ​നാ​യി ക്രി​പ്സി​ൻ അ​ഡ്വാ​ൻ​സ് ന​ൽ​കി​യ പ്രി​ൻ​സ് എ​ന്ന​ബോ​ട്ടും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നു. ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം പു​റ​ങ്ക​ട​ലി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​നി​ൽ​നി​ന്നു​ള്ള മ​യ​ക്കു​മ​രു​ന്നു മാ​യി തി​രി​കെ വ​രു​ന്ന​തി​നി​ട​യി​ൽ ഈ ​മാ​സം 18 നാ​ണ് സം​ഘം കോ​സ്റ്റ്‌ ഗാ​ർ​ഡി​ന്‍റെ പി​ടി​യി​ലാ​യ​ത്. പൊ​ഴി​യൂ​ർ സ്വ​ദേ​ശി സു​ജ​ന്‍റെ പേ​രി​ൽ പൊ​ഴി​യൂ​ർ സ്റ്റേ​ഷ​നി​ൽ ആ​റ് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. സ​ർ​ക്കാ​ർ നി​ർ​മി​ച്ചു ന​ൽ​കി​യ ഫ്ലാ​റ്റി​ലാ​ണ് താ​മ​സ​മെ​ങ്കി​ലും ആ​യു​ധം കൈ​വ​ശം വ​യ്ക്ക​ൽ, പോ​ക്സോ, അ​ടി​പി​ടി എ​ന്നി​ങ്ങ​നെ പോ​കു​ന്നു കേ​സു​ക​ൾ. ഇ​വ​രു​ടെ കു​ടും​ബ പ​ശ്ചാ​ത്ത​ല​ത്തെ​ക്കു​റി​ച്ച് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു.
ബോ​ട്ടി​ന്‍റെ ഉ​ട​മ​സ്ഥ​നാ​യ ക്രി​പ്സി​ൻ, കൂ​ട്ടാ​ളി​ക​ളാ​യ അ​റ​ഫ​ത്ത് അ​ലി, ഫൈ​സ​ൽ റ​ഹ്മാ​ൻ എ​ന്നി​വ​രെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ർ അ​റ​സ്റ്റ് ചെ​യ്തു.
ഇ​വ​രെ ചോ​ദ്യം ചെ​യ്യു​ന്ന​തോ​ടെ കൂ​ടു​ത​ൽ കാ​ര്യ​ങ്ങ​ൾ വെ​ളി​വാ​കു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.
ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ത്തി​നു​ള്ളി​ൽ ക​ട​ലി​ലൂ​ടെ ക​ട​ത്തു​ക​യാ​യി​രു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കി​ലോ മ​യ​ക്കു​മ​രു​ന്നാ​ണ് അ​ധി​കൃ​ത​ർ പി​ടി​കൂ​ടി​യ​ത്.​ക​ട​ത്തു​കാ​ർ പി​ടി​യി​ലാ​കു​ന്നു​ണ്ടെ​ങ്കി​ലും ഇ​താ​ർ​ക്കു​വേ​ണ്ടി​യാ​ണ് കൊ​ണ്ടു​പോ​കു​ന്ന​തെ​ന്നും എ​വി​ടെ​യാ​ണ് ഇ​റ​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ൽ വ്യ​ക്ത​ത​വ​രു​ത്താ​ൻ അ​ധി​കൃ​ത​ർ​ക്ക് ആ​കാ​ത്ത​ത് തി​രി​ച്ച​ടി​യാ​ണ്.​കേ​ര​ള​ത്തി​ന്‍റെ​യും ത​മി​ഴ്നാ​ടി​ന്‍റെ​യും തീ​ര​ങ്ങ​ളി​ലേ​ക്കാ​ണ് ഇ​വ​യെ​ത്തു​ന്ന​തെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ.
ഉ​ന്ന​ത നി​ർ​ദേ​ശ​ത്തെ തു​ട​ർ​ന്ന് ക​ട​ൽ പ​ട്രോ​ളിം​ഗും പ​രി​ശോ​ധ​ന​യും വി​ഴി​ഞ്ഞ​ത്തെ തീ​ര​സം​ര​ക്ഷ​ണ സേ​ന​യും മ​റൈ​ൻ എ​ൻ​ഫോ​ഴ്സ്മെ​ന്‍റും തീ​ര​ദേ​ശ പോ​ലീ​സും ശ​ക്ത​മാ​ക്കി. ഉ​ൾ​ക്ക​ട​ലി​ൽ കൂ​ടി ക​ട​ന്നു​പോ​കു​ന്ന ഇ​ത​ര സം​സ്ഥാ​ന ബോ​ട്ടു​ക​ളെ​യും വ​ള്ള​ങ്ങ​ളെ​യും ത​ട​ഞ്ഞ് നി​ർ​ത്തി​യു​ള്ള രേ​ഖ പ​രി​ശോ​ധ​ന​യും സേ​നാ വി​ഭാ​ഗ​ങ്ങ​ളു​ടെ ജാ​ഗ്ര​ത​യും തു​ട​രു​ന്നു.