തിരുവനന്തപുരം: രാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയതായി ഐജിപിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ജി. സ്പർജൻകുമാർ അറിയിച്ചു.
എയർപ്പോർട്ട്, ഓൾ സെയിന്റ്സ്, ചാക്ക, പേട്ട, പാറ്റൂർ, ജനറൽ ഹോസ്പിറ്റൽ, ആശാൻ സ്ക്വയർ, ആർആർ ലാമ്പ്, മ്യൂസിയം, വെള്ളയമ്പലം, രാജ്ഭവൻ, റോഡിലും, വാഹനങ്ങൾ ഒരു കാരണവശാലും പാർക്ക് ചെയ്യുവാൻ അനുവദിക്കില്ല.
രാവിലെ 10.30 മുതൽ രാജ്ഭവൻ മുതൽ നിയമസഭാ മന്ദിരം വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
വൈകുന്നേരം നാലുമുതൽ രാജ്ഭവൻ മുതൽ എയർപോർട്ട് വരെയുള്ള റോഡിലും ഗതാഗത ക്രമീകരണം ഉണ്ടായിരിക്കും.
കഴക്കൂട്ടത്ത് നിന്നും ബൈപാസ്സ് വഴി സിറ്റിയിലേക്ക് വരുന്നതും തിരിച്ചു പോകേണ്ടതുമായ വാഹനങ്ങൾ ചാക്ക ഫ്ലൈ ഓവർ , ഈഞ്ചക്കൽ, കൊത്തളം റോഡ് വഴി അട്ടക്കുളങ്ങര പോകണം. പേരൂർക്കട നിന്നും സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ ഊളൻ പാറ, ശാസ്തമംഗലം, കൊച്ചാർ റോഡ്, ഇടപ്പഴിഞ്ഞി, എസ്എംസി വഴിയും, ഈസ്റ്റ് ഫോർട്ട് നിന്നും പേരൂർക്കട പോകേണ്ട വാഹനങ്ങൾ ഓവർ ബ്രിഡ്ജ് , തമ്പാനൂർ , പനവിള സർവ്വീസ് റോഡ് വഴി ബേക്കറി ജംഗ്ഷൻ, വഴുതക്കാട്, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, പേരൂർക്കട വഴിയും പോകണം. പട്ടത്ത് നിന്ന് സിറ്റിയിലേക്ക് പോകേണ്ട വാഹനങ്ങൾ കുറവൻകോണം കവടിയാർ, അമ്പലമുക്ക്, ഊളൻ പാറ, ശാസ്തമംഗലം, ഇടപ്പഴിഞ്ഞി, ശ്രീമൂലം ക്ലബ് വഴിയും, വട്ടിയൂർക്കാവിൽ നിന്നും സിറ്റിയിലേക്ക് വരുന്ന വാഹനങ്ങൾ മരുതുംകുഴി, ഇടപ്പഴിഞ്ഞി, എസ്എംസി വഴിയും പോകണം. ഈസ്റ്റ് ഫോർട്ട് നിന്നും കഴക്കൂട്ടം കേശവദാസപുരം ശ്രീകാര്യം ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങൾ ഈസ്റ്റ് ഫോർട്ട്, തമ്പാനൂർ , പനവിള , ബേക്കറി ജംഗ്ഷൻ , വഴുതക്കാട്, എസ്.എം.സി, ഇടപ്പഴിഞ്ഞി, ശാസ്തമംഗലം, ഊളൻപാറ, അമ്പലമുക്ക്, പരുത്തിപ്പാറ, കേശവദാസപുരം വഴിയുമാണ് പോകേണ്ടത്.
സുഗമവും സുരക്ഷിതവുമായ ഗതാഗതത്തിന് ട്രാഫിക് പോലീസുദ്യോഗസ്ഥരുടെ നിർദേശങ്ങൾ അനുസരിച്ച് പ്രവർത്തിക്കണമെന്നും പോലീസ് ഏർപ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങളോട് പൊതുജനങ്ങൾ സഹകരിക്കണമെന്നും ട്രാഫിക്കുമായി ബന്ധപ്പെട്ട പരാതികളും നിർദേശങ്ങളും 9497987002, 9497987001 എന്നീ ഫോൺ നമ്പരുകളിൽ പൊതു ജനങ്ങൾക്ക് അറിയിക്കാവുന്നതാണെന്നും സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാർ അറിയിച്ചു.