പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യാ ശ്ര​മം
Friday, May 27, 2022 11:41 PM IST
നെ​ടു​മ​ങ്ങാ​ട്: ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ യു​വാ​വി​ന്‍റെ ആ​ത്മ​ഹ​ത്യ ശ്ര​മം. പെ​ട്രോ​ൾ ഒ​ഴി​ച്ച് തീ ​കൊ​ളു​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ ന​ന്ദി​യോ​ട് തെ​ങ്ങും​കോ​ണ​ത്ത് മേ​ക്കും​ക​ര പു​ത്ത​ൻ വീ​ട്ടി​ൽ ഷൈ​ജു (47)വി​നെ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
വെ​ള്ളി​യാ​ഴ്ച പ​ക​ൽ ര​ണ്ടി​ന് സ്റ്റേ​ഷ​നി​ലെ​ത്തി​യ ഷൈ​ജു ഭാ​ര്യ​യെ കാ​ണാ​നി​ല്ലെ​ന്നും പൂ​ത്തൂ​രി​ൽ നി​ന്നാ​ണ് വ​രു​ന്ന​തെ​ന്നും എ​സ്ഐ​യെ അ​റി​യി​ച്ചു. പ​രാ​തി ന​ൽ​കു​വാ​ൻ എ​സ്ഐ ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഷൈ​ജു പു​റ​ത്തേ​ക്കു പോ​യി. തു​ട​ർ​ന്ന് ശ​രീ​ര​ത്തി​ൽ പെ​ട്രോ​ൾ ഒ​ഴി​ച്ച ശേ​ഷം സ്റ്റേ​ഷ​നി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ ഇ​ദ്ദേ​ഹം കൈ​യി​ലി​രു​ന്ന സി​ഗ​ര​റ്റ് ലാ​ന്പ് കൊ​ണ്ട് സ്വ​യം തീ​പി​ടി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഉ​ട​ൻ എ​സ്ഐ​യും മ​റ്റു പോ​ലീ​സു​കാ​രും ചേ​ർ​ന്ന് വെ​ള്ള​മൊ​ഴി​ച്ച് തീ ​അ​ണ​ച്ചു. ഷൈ​ജു മ​ദ്യ​പി​ച്ചി​രു​ന്ന​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.
കൂ​ടെ താ​മ​സി​ച്ചി​രു​ന്ന യു​വ​തി​യെ കാ​ണാ​നി​ല്ലെ​ന്നും ക​ണ്ടെ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഷൈ​ജു ക​ഴി​ഞ്ഞ​ദി​വ​സം പു​ത്തൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ലും ഇ​യാ​ൾ ആ​ത്മ​ഹ​ത്യ ശ്ര​മം ന​ട​ത്തി​യി​രു​ന്ന​താ​യും പോ​ലീ​സ് പ​റ​യു​ന്നു. ക​ണ്ടു​നി​ന്ന ആ​ൾ ഓ​ടി​യെ​ത്തി ത​ട​ഞ്ഞ​തി​നാ​ലാ​ണ് അ​ന്ന​ത്തെ ശ്ര​മം വി​ഫ​ല​മാ​യ​ത്.
പു​ത്തൂ​ർ പോ​ലീ​സ് തി​രു​വ​ന​ന്ത​പു​ര​ത്ത് ഹോം ​ന​ഴ്സാ​യി ജോ​ലി ചെ​യ്യു​ന്ന യു​വ​തി​യെ ക​ണ്ടെ​ത്തു​ക​യും മ​ജി​സ്ട്രേ​റ്റി​നു മു​ന്നി​ൽ ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തു. ഈ ​സ​മ​യം ഷൈ​ജു​വി​ന്‍റെ കൂ​ടെ താ​മ​സി​ക്കു​വാ​ൻ താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ച് യു​വ​തി പോ​യ​താ​യി ആ​ര്യ​നാ​ട് എ​സ്ഐ പ​റ​ഞ്ഞു. ആ​ര്യ​നാ​ട് കോ​ട്ട​യ്ക്ക​കം സ്വ​ദേ​ശി​നി​യാ​ണ് യു​വ​തി. ഇ​തു പ​റ​ഞ്ഞാ​ണ് ഷൈ​ജു ആ​ര്യ​നാ​ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി​യ​ത്.