കോ​വ​ളം ബൈ​പാ​സി​ല്‍ "മ​ര​ണ​ക്ക​ളി' തു​ട​രു​ന്നു: ഇ​ന്ന​ലെ പൊ​ലി​ഞ്ഞ​ത് ര​ണ്ടു ജീ​വ​നു​ക​ള്‍
Sunday, June 19, 2022 11:37 PM IST
വി​ഴി​ഞ്ഞം: ര​ണ്ട് ജീ​വ​നു​ക​ൾ പൊ​ലി​യു​ന്ന​തി​ന് മ​ണി​ക്കൂ​റു​ക​ൾ മു​ൻ​പ് മ​ര​ണ​ക്ക​ളി​ക്കാ​രാ​യ എ​ട്ട് പേ​രെ നാ​ല് ബൈ​ക്കു​ക​ളു​മാ​യി വി​ഴി​ഞ്ഞം പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു. പോ​ലീ​സ് വ​രു​ന്ന​ത​റി​ഞ്ഞ് ഒ​രു യു​വ​തി ഉ​ൾ​പ്പെ​ടെ​യു​ള്ള മ​റ്റ് സം​ഘ​ങ്ങ​ൾ ര​ക്ഷ​പെ​ട്ടു. പി​ടി​ക്ക​പ്പെ​ട്ട​വ​രെ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് ന​ട​പ​ടി പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് അ​തെ സ്ഥ​ല​ത്ത് മ​ത്സ​ര ഓ​ട്ട​ക്കാ​രു​ടെ അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​ഞ്ചു ബൈ​ക്കു​ക​ളി​ൽ ഇ​രു​വ​ശ​ങ്ങ​ളി​ൽ നി​ന്ന് മ​ത്സ​രി​ച്ച് ഓ​ടി​യ​വ​രി​ൽ ര​ണ്ട് ബൈ​ക്കു​ക​ളാ​ണ് ഇ​ടി​ച്ച് തെ​റി​ച്ച​ത്. അ​വ​ധി​ദി​വ​സ​മാ​യ​തി​നാ​ൽ ഇ​ന്ന​ലെ രാ​വി​ലെ മു​ത​ൽ നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നു​ള്ള കൂ​ടു​ത​ൽ സം​ഘ​ങ്ങ​ൾ ബൈ​പ്പാ​സി​ൽ റെ​യ്സി​നാ​യി ബൈ​ക്കു​ക​ളു​മാ​യി ത​മ്പ​ടി​ച്ചി​രു​ന്നു. ഇ​വ​രു​ടെ വി​വി​ധ ത​ര​ത്തി​ലു​ള്ള മ​ര​ണ​ക്ക​ളി​ക​ൾ ക​ണ്ട നാ​ട്ടു​കാ​ർ വി​വ​രം പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. വാ​ട്ട്സ് ആ​പ്പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ​യു​ള്ള പ​രി​ച​യ​ത്തി​ൽ എ​ത്തു​ന്ന ഇ​വ​ർ​ക്ക് നേ​രി​ട്ട് ബ​ണ്ഡ​മി​ല്ലെ​ന്ന് ചോ​ദ്യം ചെ​യ്യ​ലി​ൽ മ​ന​സി​ലാ​യ​താ​യി വി​ഴി​ഞ്ഞം സി​ഐ പ്ര​ജീ​ഷ് ശ​ശി പ​റ​ഞ്ഞു. ചു​മ​ത്താ​ൻ ക​ർ​ശ​ന നി​യ​മ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ രേ​ഖ​ക​ളു​ടെ പ​രി​ശോ​ധ​ന​ക്ക് ശേ​ഷം അ​പ​ക​ട​ക​ര​മാ​യ വാ​ഹ​ന മോ​ടി​ക്ക​ലി​ന് മാ​ത്രം കേ​സെ​ടു​ത്ത് പി​ടി​ക്ക​പ്പെ​ട്ട​വ​രെ വി​ട്ട​യ​ച്ചു .

തു​ച്ഛ​മാ​യെ പെ​റ്റി​യ​ടി​ച്ച് ര​ക്ഷ​പ്പെ​ടു​ന്ന സം​ഘ​ങ്ങ​ൾ പൂ​ർ​വാ​ധി​കം ശ​ക്തി​യോ​ടെ വീ​ണ്ടും രം​ഗ​ത്തി​റ​ങ്ങു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി എ​ന്ന് വ​രു​ത്തി​ത്തീ​ർ​ക്കാ​ൻ അ​ധി​കൃ​ത​ർ കാ​ണി​ക്കു​ന്ന വ്യ​ഗ്ര​ത​യാ​ണ് ബൈ​പാ​സ് റോ​ഡ് കു​രു​തി​ക്ക​ള​മാ​കാ​ൻ കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. കോ​വ​ളം ക​ല്ലു​വെ​ട്ടാ​ൻ​കു​ഴി മു​ത​ൽ കോ​ട്ടു​കാ​ൽ വ​രെ​യു​ള്ള ഭാ​ഗ​ത്ത് ഇ​തി​നോ​ട​കം നി​ര​വ​ധി അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നെ​ങ്കി​ലും സു​ര​ക്ഷാ മു​ൻ​ക​രു​ത​ലു​ക​ൾ ഒ​രു​ക്കു​ന്നി​ല്ലെ​ന്ന് ആ​രോ​പ​ണ​മു​ണ്ട്. ഈ ​റോ​ഡി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ അ​പ്രോ​ച്ച് റോ​ഡു​ക​ൾ ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് യു​വ​തി യു​വാ​ക്ക​ൾ ഫോ​ട്ടോ ഷൂ​ട്ടി​നാ​യി ഇ​വി​ടം തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​പ​ക​ട​ങ്ങ​ൾ ന​ട​ന്നാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എ​ത്തി​പ്പെ​ടാ​ൻ കി​ലോ​മീ​റ്റ​റു​ക​ൾ ചു​റ്റ​ണം.