ക​യ​ര്‍​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് വ​രു​മാ​നം ഉ​റ​പ്പാ​ക്കാ​ന്‍ പ​ദ്ധ​തി​യു​മാ​യി പോ​ത്ത​ന്‍​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്
Wednesday, June 22, 2022 11:32 PM IST
തി​രു​വ​ന​ന്ത​പു​രം: ക​യ​ര്‍​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് തൊ​ഴി​ല്‍ ദി​ന​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കാ​നും വ​രു​മാ​ന​ല​ഭ്യ​ത ഉ​റ​പ്പാ​ക്കാ​നും പു​തി​യ പ​ദ്ധ​തി​യു​മാ​യി പോ​ത്ത​ന്‍​കോ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത്. "റാ​ട്ടി​ന്‍റെ സം​ഗീ​തം' എ​ന്ന പേ​രി​ല്‍ അ​വ​ത​രി​പ്പി​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ല്‍ അ​സം​സ്കൃ​ത​വ​സ്തു​ക്ക​ൾ ബാ​ങ്ക് ആ​രം​ഭി​ക്കും. ക​ഠി​നം​കു​ളം, അ​ഴൂ​ര്‍, മം​ഗ​ല​പു​രം, അ​ണ്ടൂ​ര്‍​കോ​ണം ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ലെ വി​വി​ധ ക​യ​ര്‍ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളി​ല്‍ അം​ഗ​മാ​യ​വ​ര്‍​ക്ക് പ​ദ്ധ​തി​പ്ര​കാ​രം അ​സം​സ്കൃ​ത വ​സ്തു​ക്ക​ള്‍ ല​ഭ്യ​മാ​ക്കും.​മൂ​ന്ന് പേ​ര​ട​ങ്ങു​ന്ന ക​യ​റു​പി​രി തൊ​ഴി​ലാ​ളി സം​ഘ​ങ്ങ​ള്‍​ക്ക് മു​പ്പ​തി​നാ​യി​രം രൂ​പ​യു​ടെ ച​കി​രി ല​ഭ്യ​മാ​ക്കും. ഇ​ത് ഉ​പ​യോ​ഗി​ച്ചു​ണ്ടാ​ക്കു​ന്ന ക​യ​ര്‍ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ള്‍ വ​ഴി​ത​ന്നെ വി​പ​ണ​നം ചെ​യ്യും. പ​ദ്ധ​തി​ക്കാ​യി ആ​ദ്യ​വ​ര്‍​ഷം 25 ല​ക്ഷം രൂ​പ​യാ​ണ് ബ്ലോ​ക്ക് വ​ക​യി​രു​ത്തി​യി​രി​ക്കു​ന്ന​ത്. ബ്ലോ​ക്ക് പ​രി​ധി​യി​ലെ 250 ക​യ​ര്‍​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ​ദ്ധ​തി​യു​ടെ ആ​നു​കൂ​ല്യം ല​ഭി​ക്കു​മെ​ന്ന് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഹ​രി​പ്ര​സാ​ദ് പ​റ​ഞ്ഞു.