ജൈ​വ​മാ​ലി​ന്യം വ​ള​മാ​ക്കാ​ന്‍ ഇ​ല​ക​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ല്‍ ബ​യോ ക​മ്പോ​സ്റ്റ് ബി​ന്‍
Friday, June 24, 2022 1:49 AM IST
തി​രു​വ​ന​ന്ത​പു​രം: ഗാ​ര്‍​ഹി​ക മാ​ലി​ന്യം ജൈ​വ​വ​ള​മാ​ക്കാ​നാ​യി ഇ​ല​ക​മ​ണ്‍ പ​ഞ്ചാ​യ​ത്തി​ല്‍ ആ​രം​ഭി​ച്ച ബ​യോ ക​മ്പോ​സ്റ്റ് ബി​ന്‍ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​ര്‍. സൂ​ര്യ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്തി​ലെ 599 പേ​ര്‍​ക്കാ​ണ് പ​ദ്ധ​തി പ്ര​കാ​രം ബ​യോ ക​മ്പോ​സ്റ്റ് ബി​ന്‍ വി​ത​ര​ണം ചെ​യ്ത​ത്. അ​ടു​ക്ക​ള​മാ​ലി​ന്യം സം​സ്ക​രി​ച്ച് ജൈ​വ​വ​ള​മാ​ക്കാ​നു​ള്ള നൂ​ത​ന സം​വി​ധാ​ന​മാ​ണ് ബ​യോ ക​മ്പോ​സ്റ്റ് ബി​ന്‍. ജൈ​വ മാ​ലി​ന്യ​ങ്ങ​ള്‍ ബ​യോ ക​മ്പോ​സ്റ്റ​ര്‍ ബി​ന്നി​ല്‍ നി​ക്ഷേ​പി​ച്ച് ഇ​നാ​ക്കു​ലം മി​ശ്രി​ത​വും ചേ​ര്‍​ത്ത് ജൈ​വ​വ​ള​മാ​ക്കു​ക​യാ​ണ് ഇ​തി​ലൂ​ടെ ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.

പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത ക​ര്‍​മ്മ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ബ​യോ ക​മ്പോ​സ്റ്റ് ബി​ന്നു​ക​ള്‍ വീ​ടു​ക​ളി​ല്‍ സ്ഥാ​പി​ക്കു​ന്ന​ത്. ഒ​രു വ്യ​ക്തി​യി​ല്‍ നി​ന്ന് 180 രൂ​പ ഇ​തി​നാ​യി ഈ​ടാ​ക്കും. ബാ​ക്കി ചെ​ല​വാ​കു​ന്ന തു​ക പ​ഞ്ചാ​യ​ത്ത് വ​ഹി​ക്കും. ഇ​തി​നാ​യി 2,15,640 രൂ​പ​ പ്ലാ​ന്‍ ഫ​ണ്ടി​ല്‍ നി​ന്നും നീ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. ബി​ന്‍ വാ​ങ്ങു​മ്പോ​ള്‍ 10 കി​ലോ ഇ​നാ​കു​ലം സൗ​ജ​ന്യ​മാ​യി ന​ല്‍​കും. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വൈ​സ് പ്ര​സി​ഡ​ന്‍റ് ലൈ​ജു​രാ​ജ്, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, ഹ​രി​ത ക​ര്‍​മ്മ സേ​ന അം​ഗ​ങ്ങ​ള്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.