ജ​ല്‍​ശ​ക്തി അ​ഭി​യാ​ന്‍: പു​രോ​ഗ​തി വി​ല​യി​രു​ത്താ​ന്‍ കേ​ന്ദ്ര​സം​ഘ​മെ​ത്തി
Friday, June 24, 2022 1:52 AM IST
തി​രു​വ​ന​ന്ത​പു​രം: ജ​ല്‍​ശ​ക്തി അ​ഭി​യാ​ന്‍ ക്യാ​ച്ച് ദ ​റെ​യി​ന്‍ 2022 കാ​മ്പ​യി​നി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ര്‍​ശ​ന​ത്തി​ന് കേ​ന്ദ്ര​സം​ഘ​മെ​ത്തി. സാ​മ്പ​ത്തി​ക​കാ​ര്യ മ​ന്ത്രാ​ല​യ​ത്തി​ലെ ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി പ്രാ​ങ്കൂ​ര്‍ ഗു​പ്ത, സി​ഡ​ബ്ല്യൂ​പി​ആ​ര്‍​എ​സ് ടെ​ക്നി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ രാ​ജ് കു​മാ​ര്‍ എ​ന്നി​വ​ര​ട​ങ്ങി‍​യ സം​ഘ​മാ​ണ് എ​ത്തി​യ​ത്.

ഇ​ന്ന​ലെ ക​ള​ക്ട​റേ​റ്റി​ലെ​ത്തി​യ സം​ഘം ജ​ന​പ​ങ്കാ​ളി​ത്ത​ത്തി​ലൂ​ടെ താ​ഴേ​ത്ത​ട്ടി​ല്‍ വ​രെ ജ​ല​സം​ര​ക്ഷ​ണം ന​ട​പ്പാ​ക്കു​ന്ന​തി​നാ​യി ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കി​യ വി​വി​ധ പ​ദ്ധ​തി​ക​ള്‍ ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ.​ന​വ​ജ്യോ​ത് ഖോ​സ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​ല​യി​രു​ത്തി. തു​ട​ര്‍​ന്ന് പു​ല്ല​മ്പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​തി​നി​ധി​ക​ളും പി​ആ​ര്‍​എ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളും ജ​ല​സം​ര​ക്ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലെ അ​നു​ഭ​വ​ങ്ങ​ള്‍ പ​ങ്കു​വ​ച്ചു.

ഇ​ന്നും നാ​ളെ​യും സം​ഘം ജി​ല്ല​യി​ലെ വി​വി​ധ പ​ഞ്ചാ​യ​ത്തു​ക​ള്‍ സ​ന്ദ​ര്‍​ശി​ച്ച് ജ​ല​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ല​യി​രു​ത്തും. ക​ള​ക്ട​റേ​റ്റി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ വി​ക​സ​ന ക​മ്മി​ഷ​ണ​ര്‍ ഡോ. ​വി​ന​യ് ഗോ​യ​ല്‍, ദി​നേ​ഷ് പ​പ്പ​ന്‍, ഡി. ​ഹു​മ​യൂ​ണ്‍, ശ്രീ​ജേ​ഷ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.