പ​രി​മി​തി​ക​ളെ അ​തി​ജീ​വി​ച്ച പ്ര​തി​ഭ​ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​യി ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​ര്‍
Friday, June 24, 2022 1:53 AM IST
ക​ഴ​ക്കൂ​ട്ടം : വൈ​ക​ല്യ​ങ്ങ​ളെ ക​ല​യു​ടെ ക​രു​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ര​ണ്ട് പ്ര​തി​ഭ​ക​ളു​ടെ സം​ഗ​മ​വേ​ദി​യാ​യി ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​ര്‍. ജ​ന്മ​നാ ര​ണ്ട് കൈ​ക​ളും ഇ​ല്ലാ​തെ ബി​എ സം​ഗീ​ത (വോ​ക്ക​ല്‍)​ത്തി​ല്‍ ഒ​ന്നാം റാ​ങ്ക് നേ​ടി​യ എ​സ്. ക​ണ്മ​ണി​യും ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​റി​ലെ ഭി​ന്ന​ശേ​ഷി​യു​ള്ള റു​ക്സാ​ന അ​ന്‍​വ​റു​മാ​ണ് ക​ല​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മി​ക​വ് തെ​ളി​യി​ച്ച് വേ​ദി​യെ ധ​ന്യ​മാ​ക്കി​യ​ത്. റു​ക്സാ​ന​യു​ടെ വ​യ​ലി​ന്‍ പ്ര​ക​ട​ന​ങ്ങ​ള്‍ കോ​ര്‍​ത്തി​ണ​ക്കി​യ"ചി​ന്ന ചി​ന്ന ആ​സൈ' എ​ന്ന ആ​ല്‍​ബ​ത്തി​ന്‍റെ ക​വ​ര്‍ സോം​ഗ് റി​ലീ​സ് ചെ​യ്യു​വാ​നാ​ണ് ക​ണ്‍​മ​ണി എ​ത്തി​യ​ത്. ക​ഴി​ഞ്ഞ ര​ണ്ട് വ​ര്‍​ഷ​ക്കാ​ല​മാ​യി ഡി​ഫ​റ​ന്‍റ് ആ​ര്‍​ട് സെ​ന്‍റ​റി​ല്‍ വ​യ​ലി​ന്‍ പ​രി​ശീ​ല​നം ന​ട​ത്തു​ന്ന റു​ക്സാ​ന നി​ര​വ​ധി ഗാ​ന​ങ്ങ​ള്‍ വ​യ​ലി​നി​ലൂ​ടെ അ​വ​ത​രി​പ്പി​ച്ചി​ട്ടു​ണ്ട്.