പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് മെ​ട്രോ​പൊ​ളീ​റ്റ​ൻ ക​ത്തീ​ഡ്ര​ലി​ൽ 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന
Friday, June 24, 2022 1:53 AM IST
തി​രു​വ​ന​ന്ത​പു​രം: പാ​ള​യം സെ​ന്‍റ് ജോ​സ​ഫ്സ് അ​തി​ഭ​ദ്രാ​സ​ന ദേ​വാ​ല​യ​ത്തി​ൽ ന​ട​ത്തു​ന്ന 40 മ​ണി​ക്കൂ​ർ ആ​രാ​ധ​ന​യ്ക്ക് ആ​രം​ഭം കു​റി​ച്ചു​കൊ​ണ്ടു​ള്ള കൊ​ടി​യേ​റ്റ് ക​ർ​മം മോ​ൺ. ഡോ. ​ടി. നി​ക്കോ​ളാ​സ് നി​ർ​വ​ഹി​ച്ചു. മോ​ൺ. ഡോ. ​സി. ജോ​സ​ഫ്, സ​ഹ​വി​കാ​രി​മാ​രാ​യ ഫാ. ​ജിം കാ​ർ​വി​ൻ റോ​ച്ച്, ഫാ. ​സോ​ജ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്ന​ലെ ആ​രം​ഭി​ച്ച ആ​രാ​ധ​ന 26 വ​രെ​യാ​ണ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ത്തു​ന്ന ദി​വ്യ​കാ​രു​ണ്യ ആ​ശി​ർ​വാ​ദ​ത്തി​നും പൊ​ന്തി​ഫി​ക്ക​ൽ ദി​വ്യ​ബ​ലി​യ്ക്കും ദി​വ്യ​കാ​രു​ണ്യ പ്ര​ദ​ക്ഷി​ണ​ത്തി​നും തി​രു​വ​ന്ത​പു​രം ലാ​റ്റി​ൻ അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് ജെ. ​നെ​റ്റോ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.