മാ​ണി​ക്ക​ല്‍ പ​ഞ്ചാ​യ​ത്തി​ലെ "കു​ടും​ബ​ശ്രീ ഷോ​പ്പി' പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു
Friday, June 24, 2022 11:50 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ണി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് സി​ഡി​എ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പി​ര​പ്പ​ന്‍​കോ​ട് ജം​ഗ്ഷ​നി​ല്‍ "കു​ടും​ബ​ശ്രീ ഷോ​പ്പീ' മാ​ര്‍​ക്ക​റ്റിം​ഗ് ഔ​ട്ട്ല​റ്റ് പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ച്ചു. കു​ടും​ബ​ശ്രീ​യു​ടെ കീ​ഴി​ലു​ള്ള വി​വി​ധ ചെ​റു​കി​ട സം​രം​ഭ​ങ്ങ​ളു​ടെ​യും കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലു​ള്ള ജെ​എ​ല്‍​ജി ഗ്രൂ​പ്പു​ക​ളു​ടെ​യും സ്ഥി​ര​മാ​യ ഒ​രു വി​പ​ണി സൃ​ഷ്ടി​ക്കു​ക​യെ​ന്ന​താ​ണ് ല​ക്ഷ്യം. പ​ല​വ്യ​ഞ്ജ​നം, പ​ല​ഹാ​ര​ങ്ങ​ള്‍, വി​വി​ധ ത​രം അ​ച്ചാ​റു​ക​ള്‍, ചെ​റു​ക​ടി​ക​ള്‍, ഭ​വ​ന നി​ര്‍​മി​ത സോ​പ്പു​ക​ള്‍, വെ​ളി​ച്ചെ​ണ്ണ, തു​ണി​ത്ത​ര​ങ്ങ​ള്‍, വി​വി​ധ ത​രം ലോ​ഷ​നു​ക​ള്‍ മു​ത​ലാ​യ​വ വി​പ​ണി വി​ല​യേ​ക്കാ​ള്‍ ഇ​വി​ടെ ല​ഭ്യ​മാ​ക്കും.
"പു​ഴ​യൊ​ഴു​കും മാ​ണി​ക്ക​ല്‍' പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യു​ള്ള സം​രം​ഭ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം മാ​ണി​ക്ക​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കു​തി​ര​കു​ളം ജ​യ​ന്‍ നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ലേ​ഖ​കു​മാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്സ​ണ്‍ ജെ.​എ​സ്. അ​നി​ല, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, സെ​ക്ര​ട്ട​റി ജി.​എ​ന്‍. ഹ​രി​കു​മാ​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.