കു​ന്ന​നാ​ട് ഏ​ലാ​യി​ൽ നെ​ൽ​കൃ​ഷി​യു​മാ​യി ഭാ​വ​ന ഗ്ര​ന്ഥ​ശാ​ല
Friday, June 24, 2022 11:50 PM IST
വെ​ള്ള​റ​ട: ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ കു​ന്ന​നാ​ട് ഏ​ലാ​യി​ൽ നെ​ൽ​കൃ​ഷി​യു​മാ​യി പൂ​ഴ​നാ​ട് നീ​രാ​ഴി​കോ​ണം ഭാ​വ​ന ഗ്ര​ന്ഥ​ശാ​ല ആ​ന്‍​ഡ് ക​ലാ​സാം​സ്കാ​രി​ക കേ​ന്ദ്രം. മ​റ്റ് കൃ​ഷി​ക​ള്‍ ന​ട​ത്തി​യി​രു​ന്ന പാ​ട​ത്താ​ണ് വാ​യ​ന വാ​ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് ഹ​രി​ത ഭാ​വ​ന എ​ന്ന​പേ​രി​ല്‍ നെ​ല്‍​കൃ​ഷി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്.
ര​ക്ത​ശാ​ലി എ​ന്ന ഔ​ഷ​ധ​ഗു​ണ​മു​ള്ള നെ​ല്‍​വി​ത്താ​ണ് കൃ​ഷി​ക്കാ​യി ഇ​വി​ടെ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​റ്റ​ശേ​ഖ​ര​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ​യും കൃ​ഷി ഭ​വ​ന്‍റെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ ര​ണ്ട് ഹെ​ക്ട​റോ​ളം വി​സ്തൃ​തി​യി​ലു​ള്ള പാ​ട​ത്താ​ണ് നെ​ല്‍​കൃ​ഷി വ്യാ​പി​പ്പി​ക്കു​ന്ന​ത്. പാ​റ​ശാ​ല എം​എ​ല്‍​എ സി.​കെ. ഹ​രീ​ന്ദ്ര​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ല്‍ ന​ട​ന്ന യോ​ഗ​ത്തി​ൽ ഗ​താ​ഗ​ത മ​ന്ത്രി ആ​ന്‍റ​ണി രാ​ജു ഞാ​റു​ന​ടീ​ല്‍ ഉ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്തു.
മ​ല​യാ​ളം മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ മു​രു​ക​ന്‍ കാ​ട്ടാ​ക്ക​ട മു​ഖ്യാ​തി​ഥി ആ​യി​രു​ന്നു. നെ​ഹ്രു യു​വ​കേ​ന്ദ്ര ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ അ​ലി സാ​ബ്രി​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ല്‍ കൃ​ഷ്ണ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ചെ​റു​പു​ഷ്പം, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു ബാ​ല​കൃ​ഷ്ണ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം മേ​രി മേ​ബി​ള്‍, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ മി​ന​ര്‍​വാ സു​കു​മാ​ര​ന്‍, ഉ​ഷാ​ കു​മാ​രി, മ​ഞ്ജു സു​രേ​ഷ്, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സ​ത്യ​നേ​ശ​ന്‍, ബി​ന്ദു, മി​നി വി​ജ​യ​ന്‍, ജ​യ​ല​ക്ഷ്മി, ശ്രീ​കു​മാ​ര​ന്‍, ഭാ​വ​ന പ്ര​സി​ഡ​ന്‍റ് പൂ​ഴ​നാ​ട് ഗോ​പ​ന്‍, കൃ​ഷി ഓ​ഫീ​സ​ര്‍ കി​ര​ണ്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.