ഭാ​വതാ​ള​ല​യ​ങ്ങ​ൾ പ​ക​ർ​ന്ന് ഒ​ഡീസി​യും "അം​ഗു​ലീ​യ ചൂ​ഢാ​മ​ണി'​യും
Friday, June 24, 2022 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: ഒ​ഡീ​സി ന​ർ​ത്ത​കി​യാ​യ അ​രു​ണ മൊ​ഹ​ന്തി​യും സം​ഘ​വും അ​വ​ത​രി​പ്പി​ച്ച നൃ​ത്താ​വി​ഷ്കാ​ര​വും ഡോ. ​സ​ജീ​വ് നാ​യ​രും സി​താ​ര ബാ​ല​കൃ​ഷ്ണ​നും അ​വ​ത​രി​പ്പി​ച്ച കേ​ര​ള ന​ട​നം "അം​ഗു​ലീ​യ ചൂ​ഢാ​മ​ണി'​യു​മാ​യി നാ​ട്യോ​ത്സ​വം ഡാ​ൻ​സ് ഫെ​സ്റ്റി​വെ​ൽ. വ​ട്ടി​യൂ​ർ​ക്കാ​വ് ഗു​രു​ഗോ​പി​നാ​ഥ് ന​ട​ന കേ​ന്ദ്ര​ത്തി​ലെ നാ​ട്യോ​ത്സ​വം ഡാ​ൻ​സ് ഫെ​സ്റ്റി​വെ​ല്ലി​ലാ​ണ് ഒ​റീ​സ ഡാ​ൻ​സ് അ​ക്കാ​ഡ​മി​യി​ലെ ക​ലാ​പ്ര​തി​ഭ​ക​ൾ അ​ണി​നി​ര​ന്ന ഒ​ഡി​സി​യും "അം​ഗു​ലീ​യ ചൂ​ഢാ​മ​ണി'​യു​ടെ പു​ന​ര​വ​ത​ര​ണ​വും അ​ര​ങ്ങേ​റി​യ​ത്.
ഭ​ഗ​വാ​ൻ കൃ​ഷ്ണ​ൻ യു​ദ്ധ​ക്ക​ള​ത്തി​ൽ അ​ർ​ജു​ന​നെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ക​യും ശ​രീ​രം വെ​റു​മൊ​രു പാ​ത്ര​മാ​ണെ​ന്ന് വി​ശ​ദീ​ക​രി​ക്കു​ക​യും ചെ​യ്യു​ന്ന​തു​ൾ​പ്പെ​ട​യു​ള്ള ഭ​ഗ​വ​ത് ഗീ​ത​യി​ലെ ശ്ലോ​ക​ങ്ങ​ളാ​ണ് ഒ​ഡി​സി നൃ​ത്ത​ത്തി​ന്‍റെ ഇ​തി​വൃ​ത്തം. ആ​ശ​യ​വും നൃ​ത്ത സം​വി​ധാ​ന​വും ചി​ട്ട​പ്പെ​ടു​ത്തി​യ​തും അ​രു​ണ മൊ​ഹ​ന്തി​യാ​ണ്. അ​രു​ണ മൊ​ഹ​ന്തി, ബി​ജ​ൻ, പ്ര​താ​പ്, നി​ലാ​ദ്രി, ചി​ന്മ​യ്, ദീ​പ്തി​ര​ഞ്ജ​ൻ, ഹി​മാ​ൻ​സു, ശു​ഭം, മ​ധു​സ്മി​ത, ശ്രീ​പു​ണ്യ, സു​ചി​സ്മി​ത, സ​യാ​നി എ​ന്നി​വ​ർ വേ​ഷ​മി​ട്ടു വേ​ദി​യി​ലെ​ത്തി.
ഗു​രു​ഗോ​പി​നാ​ഥി​ന്‍റെ ജ​ന്മ​ദി​ന​മാ​യ ഇ​ന്ന​ലെ അ​ര​ങ്ങേ​റി​യ "അം​ഗു​ലീ​യ ചൂ​ഢാ​മ​ണി’​യു​ടെ പു​ന​ര​വ​ത​ര​ണം പ്രേ​ക്ഷ​ക ഹൃ​ദ​യം ക​വ​ർ​ന്നു. ഡോ.​സ​ജീ​വ് നാ​യ​രും സി​താ​ര ബാ​ല​കൃ​ഷ്ണ​നും അ​വ​ത​രി​പ്പി​ച്ച കേ​ര​ള ന​ട​നം "അം​ഗു​ലീ​യ ചൂ​ഢാ​മ​ണി' അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഗു​രു​ദ​ക്ഷി​ണ​യാ​യി. ഗു​രു ഗോ​പി​നാ​ഥും പ​ത്നി ത​ങ്ക​മ​ണി ടീ​ച്ച​റും 1950 ക​ളി​ൽ ചി​ട്ട​പ്പെ​ടു​ത്തി നി​ര​വ​ധി വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ച നൃ​ത്ത​ശി​ൽ​പ​മാ​യ "അം​ഗു​ലീ​യ ചൂ​ഢാ​മ​ണി'​യു​ടെ പു​ന​ര​വ​ത​ര​ണ​മാ​ണ് വ​ട്ടി​യൂ​ർ​ക്കാ​വ് ന​ട​ന ഗ്രാ​മ​ത്തി​ലെ നാ​ട്യോ​ത്സ​വ മേ​ള​യി​ൽ ഇ​ന്ന​ലെ വേ​റി​ട്ടു നി​ന്ന​ത്.