കരകുളത്തെ പൈ​പ്പ് ലൈ​ൻ റോ​ഡ് കാ​ടു​പി​ടി​ച്ച് ന​ശി​ക്കു​ന്നു
Friday, June 24, 2022 11:54 PM IST
നെ​ടു​മ​ങ്ങാ​ട് : ക​ര​കു​ളം, അ​രു​വി​ക്ക​ര പ​ഞ്ചാ​യ​ത്തു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന പൈ​പ്പ് ലൈ​ൻ റോ​ഡു​ക​ൾ കാ​ടു​പി​ടി​ച്ച് ന​ശി​ക്കു​ന്നു. അ​രു​വി​ക്ക​ര ജ​ല​സം​ഭ​ര​ണി​യി​ൽ നി​ന്നും ത​ല​സ്ഥാ​ന ന​ഗ​രി​യി​ലേ​ക്ക് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു വേ​ണ്ടി വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന പൈ​പ്പ് ലൈ​നു​ക​ൾ​ക്ക് മു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന റോ​ഡു​ക​ളാ​ണ് അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ​കാ​ര​ണം ന​ശി​ക്കു​ന്ന​ത്.
ക​ര​കു​ളം പ​ഞ്ചാ​യ​ത്തി​ലെ അ​യ​ണി​ക്കാ​ട് വാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ടു​ന്ന ക​ര​കു​ളം പാ​ലം ജം​ഗ്ഷ​ൻ മു​ത​ൽ കെ​ൽ​ട്രോ​ൺ ജം​ഗ്ഷ​നു സ​മീ​പ​ത്തു​ള്ള താ​ലൂ​ക്ക് ഹോ​മി​യോ ആ​ശു​പ​ത്രി​വ​രെ​യു​ള്ളറോ​ഡ് കാ​ടുപി​ടി​ച്ച് വ​ള​രെ ദ​യ​നീ​യ​മാ​യ അ​വ​സ്ഥ​യി​ലാ​ണ്. ഈ ​റോ​ഡു​ക​ളി​ലൂ​ടെ​യു​ള്ള കാ​ൽ​ന​ട​യാ​ത്ര​പോ​ലും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ ശ​ല്യം കാ​ര​ണം അ​പ​ക​ട​ക​ര​മാ​യി. ഇ​ഴ​ജ​ന്തു​ക്ക​ൾ സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളി​ലും മ​റ്റു സ്ഥാ​പ​ന​ങ്ങ​ളി​ലും ക​യ​റു​ന്ന​തും പ​തി​വാ​ണ്. ഇ​തു​കാ​ര​ണം കു​ട്ടി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ഭ​യ​ത്തോ​ടെ​യാ​ണ് വീ​ടു​ക​ളി​ൽ ക​ഴി​യു​ന്ന​ത്.
കു​ണ്ടും കു​ഴി​യു​മാ​യ റോ​ഡ് മ​ഴ​ക്കാ​ല​മാ​യാ​ൽ ചെ​ളി​ക്ക​ള​മാ​ണ്. ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക്കാ​ർ അ​പ​ക​ട​ത്തി​ൽ​പ്പെ​ടു​ന്ന​തും നി​ത്യ​സം​ഭ​വം.റോ​ഡി​ന്‍റെ ശോ​ച്യാ​വ​സ്ഥ പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ർ വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും യാ​തൊ​രു ന​ട​പ​ടി​യും ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല.