ബ​ല​പ്ര​യോ​ഗത്തെ തുടർന്നുണ്ടായ ക്ഷ​തം മൂലമെന്ന് പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​ർ
Friday, June 24, 2022 11:54 PM IST
തി​രു​വ​ന​ന്ത​പു​രം: ബ​ല​പ്ര​യോ​ഗം മൂ​ല​മു​ണ്ടായ ​ക്ഷ​ത​മാ​ണ് വി​ദേ​ശ​വ​നി​ത ലി​ഗ​യു​ടെ മ​ര​ണ​ത്തി​നു കാ​ര​ണ​മാ​യ​തെ​ന്ന് ലി​ഗ​യെ പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തി​യ ഡോ​ക്ട​റും മു​ൻ പോ​ലീ​സ് സ​ർ​ജ​നു​മാ​യ ഡോ. ​ശ​ശി​ക​ല.
മ​നു​ഷ്യ​ന്‍റെ ത​ല​യും താ​ടി​യെ​ല്ലു​മാ​യി ബ​ന്ധി​പ്പി​ച്ചി​രി​ക്കു​ന്ന ഭാ​ഗ​ത്തു ശ​ക്ത​മാ​യി കൈ​മു​ട്ടു കൊ​ണ്ട് ഇ​ടി​ച്ചാ​ൽ ഇ​വി​ടെ ക്ഷ​ത​മേ​ൽ​ക്കു​ക​യും മ​ര​ണം സം​ഭ​വി​ക്കു​ക​യും ചെ​യ്യാ​മെ​ന്ന് ഇ​വ​ർ മൊ​ഴി ന​ൽ​കി. ലി​ഗ​യു​ടെ ശ​രീ​ര​ത്തി​ൽ ഇ​ത്ത​രം പ​രി​ക്കു​ക​ൾ ഉ​ണ്ട ായി​രു​ന്നു.
മു​ങ്ങി​മ​ര​ണ​ത്തി​ലോ ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​ലോ ഇ​ത്ത​രം മു​റി​വു​ക​ൾ ഉ​ണ്ട ാകി​ല്ലെ​ന്നും ഇ​വ​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. പോ​സ്റ്റ്മോ​ർ​ട്ടം ന​ട​ത്തു​ന്ന സ​മ​യ​ത്ത് ലി​ഗ​യു​ടെ ശ​രീ​രം പൂ​ർ​ണ​മാ​യും അ​ഴു​കി​യ അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
എ​ന്നാ​ൽ ലൈം​ഗി​ക പീ​ഡ​നം ന​ട​ന്ന​താ​യി പ​റ​യു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും ഇ​വ​ർ മൊ​ഴി ന​ൽ​കി.2018 മാ​ർ​ച്ച് 14 ന് ​കോ​വ​ള​ത്ത് നി​ന്നു യു​വ​തി​യെ സ​മീ​പ​ത്തു​ള്ള കു​റ്റി​ക്കാ​ട്ടി​ൽ കൂ​ട്ടി​ക്കൊ​ണ്ട ുപോ​യി ല​ഹ​രി വ​സ്തു ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ്രോ​സി​ക്യൂ​ഷ​ൻ കേ​സ്.
ഉ​ദ​യ​ൻ, ഉ​മേ​ഷ് എ​ന്നി​വ​രാ​ണ് കേ​സി​ലെ ര​ണ്ട ു പ്ര​തി​ക​ൾ. തി​ങ്ക​ളാ​ഴ്ച കേ​സി​ന്‍റെ തു​ട​ർ വി​സ്താ​രം ന​ട​ക്കും.