ദ്രാ​വി​ഡ​ഭാ​ഷാ​ശാ​സ്ത്ര അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Saturday, June 25, 2022 11:46 PM IST
തി​രു​വ​ന​ന്ത​പു​രം: 49-ാമ​ത് അ​ഖി​ലേ​ന്ത്യാ ദ്രാ​വി​ഡ​ഭാ​ഷാ​ശാ​സ്ത്ര അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. ഹെ​ർ​മ്മ​ൻ ഗു​ണ്ട​ർ​ട്ട് എ​ൻ​ഡോ​വ്മെ​ന്‍റ് അ​വാ​ർ​ഡ് ഞാ​റ്റ്യേ​ല ശ്രീ​ധ​ര​നും (ത​ല​ശേ​രി), കെ.​കെ.​വെ​ങ്ക​ട​രാ​മ​യ്യ അ​വാ​ർ​ഡ് ഡോ. ​പി.​എ​ൻ. ക​മ​ല​യ്ക്കും (ശി​വ​കാ​ശി), എ​സ്.​എം.​ക​ത്രേ അ​വാ​ർ​ഡ് ഭാ​സ്ക്ക​ർ പാ​ലാ​ട്ടി​നും (പാ​ല​ക്കാ​ട്) ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ചു. വാ​ര​ണാ​സി​യി​ലെ ബ​നാ​റ​സ് ഹി​ന്ദു യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ 28, 29, 30 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന അ​ഖി​ലേ​ന്ത്യാ ദ്രാ​വി​ഡ​ഭാ​ഷാ ശാ​സ്ത്ര കോ​ൺ​ഫ​റ​ൻ​സി​ൽ വ​ച്ച് അ​വാ​ർ​ഡു​ക​ൾ ന​ൽ​കു​മെ​ന്ന് ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ സ്കൂ​ൾ ഓ​ഫ് ദ്ര​വീ​ഡി​യ​ൻ ലിം​ഗ്വി​സ്റ്റി​ക്സി​ന്‍റെ ഡ​യ​റ​ക്ട​റും ദ്ര​വീ​ഡി​യ​ൻ ലിം​ഗ്വി​സ്റ്റി​ക്സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ ഡീ​നു​മാ​യ പ്ര​ഫ. ജി.​കെ. പ​ണി​ക്ക​ർ അ​റി​യി​ച്ചു.