മേ​ഖ​ലാ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു
Saturday, June 25, 2022 11:46 PM IST
നെ​യ്യാ​റ്റി​ൻ​ക​ര : മ​ല​യാ​ള ക​ലാ​കാ​ര​ന്മാ​രു​ടെ ദേ​ശീ​യ സം​ഘ​ട​ന ന​ന്മ യു​ടെ നെ​യ്യാ​റ്റി​ൻ​ക​ര മേ​ഖ​ലാ സ​മ്മേ​ള​നം ന​ഗ​ര​സ​ഭ ചെ​യ​ർ​മാ​ൻ പി.​കെ. രാ​ജ​്മോ​ഹ​ന​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.​നെ​യ്യാ​റ്റി​ൻ​ക​ര ടീ​ച്ചേ​ഴ്സ് ഒാ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ അ​മ​ര​വി​ള പ​ത്മ​കു​മാ​ർ അ​ധ്യ​ക്ഷ​നാ​യി. മ​നോ​ജ് നെ​യ്യാ​റ്റി​ൻ​ക​ര, കാ​ർ​ട്ടൂ​ണി​സ്റ്റ് ഹ​രി​ചാ​രു​ത. ന​ഗ​ര​സ​ഭ വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​കെ. ഷി​ബു, അ​ഡ്വ. വി​നോ​ദ് സെ​ൻ, അ​നി​ൽ കു​മാ​ർ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

പ്ര​തി​നി​ധി സ​മ്മേ​ള​നം ന​ന്മ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു സാ​രം​ഗി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ദ്യ​കാ​ല ക​ലാ​കാ​ര​ന്മാ​രാ​യ ത​ങ്ക​പ്പ​ൻ​മാ​സ്റ്റ​ർ, ഡോ. ​ആ​ൽ​വി​ൻ ജോ​സ്, സു​കു​മാ​ര​ൻ, ജ​ല​ജ​കു​മാ​രി എ​ന്നി​വ​രെ ആ​ദ​രി​ച്ചു. കേ​ര​ള യൂ​ണി​വേ​ഴ്സി​റ്റി റാ​ങ്ക് ജേ​താ​വ് എ​സ്.​പി.​പാ​ർ​വ​തി , സം​സ്ഥാ​ന അ​മ​ച്ച്വ​ർ കി​ക്ക് ബോ​ക്സിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പ് ജി​ല്ലാ ജേ​താ​വ് കെ.​എ​സ്. കൃ​ഷ്ണ​പ്രി​യ എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.