പൊ​തി​ച്ചോ​ര്‍ വി​ത​ര​ണം ചെ​യ്തു
Sunday, June 26, 2022 12:04 AM IST
പാ​റ​ശാ​ല: ബി​ജെ​പി പാ​റ​ശാ​ല മ​ണ്ഡ​ലം ക​മ്മ​റ്റി സം​ഘ​ടി​പ്പി​ക്കു​ന്ന ശ്യാ​മ​വ​ര്‍​ഷം 121 ന് ​തു​ട​ക്ക​മാ​യി. ഭാ​ര​തീ​യ ജ​ന​സം​ഘം സ്ഥാ​പ​ക​ന്‍ ഡോ. ​ശ്യാ​മ​പ്ര​സാ​ദ് മു​ഖ​ര്‍​ജി​യു​ടെ 121 -ാം ജ​ന്മ​വാ​ര്‍​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ച് സ്മൃ​തി​ദി​ന​മാ​യ 23 മു​ത​ല്‍ ജൂ​ലൈ ആ​റു വ​രെ നീ​ളു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ള്‍​ക്കാ​ണ് തു​ട​ക്കം കു​റി​ച്ചി​രി​ക്കു​ന്ന​ത്.

ശ്യാ​മ​വ​ര്‍​ഷം 121ന്‍റെ ഭാ​ഗ​മാ​യി ഇ​ന്ന​ലെ പാ​റ​ശാ​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി​പ്പു​കാ​ര്‍​ക്കു​മാ​യി മ​ഹി​ളാ​മോ​ര്‍​ച്ച​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പാ​ഥേ​യം എ​ന്ന പേ​രി​ല്‍ പൊ​തി​ച്ചോ​ര്‍ വി​ത​ര​ണം ന​ട​ത്തി.

മ​ഹി​ളാ​മോ​ര്‍​ച്ച മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഷീ​ജാ അ​നി​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഷീ​ജാ മ​ണി, സെ​ക്ര​ട്ട​റി ജെ​യ്നി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.