ബൈ​ക്ക് റേ​സിങ്ങുകാ​രു​ടെ വി​വ​ര​ങ്ങ​ൾ തേ​ടി വി​ഴി​ഞ്ഞം പോ​ലീ​സ്
Sunday, June 26, 2022 11:45 PM IST
വി​ഴി​ഞ്ഞം : ബൈ​ക്ക് റേ​സിം​ഗ് ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ​യു​ള്ള ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി റേ​സിം​ഗ്കാ​രു​ടെ വി​വ​ര​ങ്ങ​ൾ തേ​ടി വി​ഴി​ഞ്ഞം പോ​ലീ​സ്. ഒ​രാ​ഴ്ച മു​ൻ​പ് ബൈ​പ്പാ​സി​ലെ വി​ഴി​ഞ്ഞം മു​ക്കോ​ല ഭാ​ഗ​ത്ത് റേ​സി​ങ്ങി​നി​ട​യി​ൽ ര​ണ്ട് യു​വാ​ക്ക​ൾ മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​വ​രു​ടെ വാ​ട്സ് ആ​പ്പ് , ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​ഭ്യാ​സ​ങ്ങ​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭി​ച്ച​ത്. ബൈ​ക്കു​ക​ളി​ൽ അ​പ​ക​ട​ക​ര​മാ​യ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് ല​ഹ​രി​യാ​ക്കി​യ വ​ലി​യൊ​രു സം​ഘം ത​ന്നെ​യു​ണ്ടെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ വി​ല​യി​രു​ത്ത​ൽ.

ഇ​ത്ത​രം സം​ഘ​ങ്ങ​ൾ കൂ​ടു​ത​ൽ വ​രു​മാ​ന​ത്തി​നാ​യി ല​ഹ​രി​വി​ല്പ​ന​ക്കാ​രു​ടെ ക​ണ്ണി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും പോ​ലീ​സ് സം​ശ​യി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം പി​ടി​യി​ലാ​യ യു​വാ​വി​ന്‍റെ മൊ​ബൈ​ൽ ഫോ​ൺ പ​രി​ശോ​ധ​ന​യി​ൽ ബൈ​പ്പാ​സി​ൽ പ​ല സ​മ​യ​ങ്ങ​ളി​ലാ​യി പ്ര​ക​ട​ന​ത്തി​നെ​ത്തി​യ പ​ന്ത്ര​ണ്ടോ​ളം ബൈ​ക്കു​ക​ളു​ടെ വി​വ​ര​ങ്ങ​ൾ പോ​ലീ​സി​നു ല​ഭി​ച്ചു. ചോ​ദ്യം ചെ​യ്യാ​നു​ദ്ദേ​ശി​ക്കു​ന്ന ഇ​വ​രി​ൽ പ​ല​രും മ​റ്റു ജി​ല്ല​ക്കാ​രെ​ന്ന​തും​അ​ന്വേ​ഷ​ണ​ത്തെ ബാ​ധി​ക്കും.

ഏ​റ്റ​വും കൂ​ടു​ത​ൽ സ്റ്റാ​റ്റ​സി​നും അ​നു​യാ​യി​ക​ളെ​യും കി​ട്ടാ​ൻ മ​ര​ണ​ക്ക​ളി ന​ട​ത്തു​ന്ന ചി​ല​ബൈ​ക്കു​ക​ളി​ൽ ന​മ്പ​ർ പ്ലേ​റ്റി​ല്ലെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി. മ​റ്റ് തൊ​ഴി​ലു​ക​ൾ​ക്ക് പോ​കാ​തെ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യു​ള്ള പ​രി​ച​യ​ത്തി​ൽ മാ​ത്രം മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന സം​ഘം ഒ​രു സ്ഥ​ലം മാ​ത്രം തെ​ര​ഞ്ഞെ​ടു​ക്കാ​റി​ല്ലെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ വി​ല​യി​രു​ത്ത​ൽ. നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ത്ത ക​ഴ​ക്കൂ​ട്ടം ബൈ​പ്പാ​സി​ന്‍റെ ര​ണ്ടാം ഘ​ട്ട നി​ർ​മാ​ണ സ്ഥ​ല​വും ഒ​ന്നാം ഘ​ട്ട​ത്തി​ന്‍റെ വി​ഴി​ഞ്ഞം,

കോ​വ​ളം മേ​ഖ​ല​യു​മാ​ണ് നി​ല​വി​ൽ മ​ര​ണ​ക്ക​ളി​ക്കാ​രു​ടെ ഇ​ഷ്ട​കേ​ന്ദ്രം. ര​ണ്ടു പേ​രു​ടെ മ​ര​ണ​ത്തോ​ടെ ജീ​പ്പി​ലും ബൈ​ക്കു​ക​ളി​ൽ മ​ഫ്ടി​യി​ലു​മാ​യി പോ​ലീ​സും , മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പും ക​ർ​ശ​ന നി​രീ​ക്ഷ​ണ​വും പ​ട്രോ​ളിം​ഗു​മാ​യി രം​ഗ​ത്തി​റ​ങ്ങി​യ​പ്പോ​ൾ ഒ​തു​ങ്ങി​യ മ​ത്സ​ര ഓ​ട്ട​ക്കാ​ർ പു​ന്ന​ക്കു​ളം ഭാ​ഗ​ത്ത് ത​മ്പ​ടി​ച്ചി​രി​ക്കു​ക​യാ​ണ്.

നി​ർ​മാ​ണ ത​ക​രാ​റ് മൂ​ലം ജ​ന​കീ​യ പ്ര​തി​ഷേ​ധം ക​ണ​ക്കി​ലെ​ടു​ത്ത് നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ച അ​ധി​കൃ​ത​ർ ഇ​തു​വ​ഴി​യു​ള്ള ഗ​താ​ഗ​ത​വും ത​ട​ഞ്ഞി​ട്ടു​ണ്ട്. കാ​ഞ്ഞി​രം​കു​ളം , വി​ഴി​ഞ്ഞം സ്റ്റേ​ഷ​നു​ക​ൾ​ക്കി​ട​യി​ൽ വ​രു​ന്ന സ്ഥ​ല​ത്ത് പോ​ലീ​സി​ന് വേ​ഗ​ത്തി​ൽ എ​ത്തി​പ്പെ​ടാ​ൻ ക​ഴി​യി​ല്ലെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലാ​ണ് മ​ര​ണ​ക്ക​ളി​ക്കാ​രു​ടെ കൂ​ടി​ച്ചേ​ര​ലി​ന് വ​ഴി​യൊ​രു​ക്കി​യ​തെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​ത്ത​രം സം​ഘ​ങ്ങ​ളെ പി​ടി​കൂ​ടു​ന്ന​തി​നു​ള്ള ക​ർ​ശ​ന പ​രി​ശോ​ധ​ന​യും പോ​ലീ​സ് ആ​രം​ഭി​ച്ചു. അ​മി​ത വേ​ഗ​ത്തി​ൽ ഓ​ടി​ച്ച​തും മ​തി​യാ​യ രേ​ഖ​ക​ൾ ഇ​ല്ലാ​ത്ത​തു​മാ​യ പ​ത്തോ​ളം വാ​ഹ​ന​ങ്ങ​ളെ ഇ​ന്ന​ലെ വി​ഴി​ഞ്ഞം പോ​ലീ​സ് പി​ടി​കൂ​ടി . ഇ​തു കൂ​ടാ​തെ​വ​രും ദി​വ​സ​ങ്ങ​ളി​ലും പ​രി​ശോ​ധ​ന ഊ​ർ​ജി​ത​മാ​ക്കു​മെ​ന്ന് വി​ഴി​ഞ്ഞം സി​ഐ പ്ര​ജീ​ഷ് ശ​ശി അ​റി​യി​ച്ചു.