ക്ഷേ​ത്ര നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി
Sunday, June 26, 2022 11:48 PM IST
തി​രു​വ​ന​ന്ത​പു​രം: ച​ട്ട​മ്പി​സ്വാ​മി​ക​ളു​ടെ ജ​ന്മ​സ്ഥ​ല​മാ​യ ക​ണ്ണ​മ്മൂ​ല​യി​ൽ ജ​ന്മ സ്ഥാ​ന​ക്ഷേ​ത്ര​ത്തി​ന്‍റെ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​യി. പ​ഞ്ച​ലോ​ഹ​ത്തി​ൽ നി​ർ​മി​ച്ച വി​ദ്യാ​ധി​രാ​ജ ച​ട്ട​മ്പി​സ്വാ​മി​ക​ളു​ടെ വി​ഗ്ര​ഹ​ത്തി​ന്‍റെ പ്ര​തി​ഷ്ഠ മ​ഹോ​ത്സ​വ​ത്തി​ന്‍റെ​യും പ​ഠ​ന ഗ​വേ​ഷ​ണ കേ​ന്ദ്ര​ത്തി​ന്‍റെ​യും ഉ​ദ്ഘാ​ട​നം ജൂ​ലൈ നാ​ലി​ന് രാ​വി​ലെ 11 എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ നി​ർ​വ​ഹി​ക്കും .

പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ​ക്ക് മു​ന്നോ​ടി​യാ​യി തി​രു​വ​ന​ന്ത​പു​രം താ​ലു​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റും​എ​ക്സി​ക്യൂ​ട്ടീ​വ് കൗ​ൺ​സി​ൽ അം​ഗ​വു​മാ​യ എം. ​സം​ഗീ​ത് കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ യു​ണി​യ​ൻ പ​രി​ധി​യി​ൽ വി​ഗ്ര​ഹ ഘോ​ഷ​യാ​ത്ര ന​ട​ക്കും. ര​ണ്ട് ദി​വ​സ​ത്തെ താ​ന്ത്രി​ക പു​ജ​ക​ൾ​ക്ക് ശേ​ഷം പ്ര​തി​ഷ്ഠാ ച​ട​ങ്ങു​ക​ൾ ന​ട​ക്കും.​നാ​ലി​ന് രാ​വി​ലെ 11 ന് ​എ​ൻ​എ​സ്എ​സ് താ​ലു​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം. ​സം​ഗീ​ത് കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന സ​മ്മേ​ള​നം എ​ൻ​എ​സ്എ​സ്. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി.​സു​കു​മാ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും

സ​മ്മേ​ള​ന​ത്തി​ൽ ചി​റ​യി​ൻ​കീ​ഴ് എ​ൻ​എ​സ്എ​സ് താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ജി.​മ​ധു​സു​ദ​ന​ൻ പി​ള്ള , നെ​ടു​മ​ങ്ങാ​ട് താ​ലു​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​വി.​എ. ബാ​ബു രാ​ജ്, കാ​ട്ടാ​ക്ക​ട യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് ബി . ​ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ നെ​യ്യാ​റ്റി​ൻ​ക​ര യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് പി.​എ​സ്.​നാ​രാ​യ​ണ​ൻ നാ​യ​ർ തി​രു​വ​ന​ന്ത​പു​രം താ​ലൂ​ക്ക് വ​നി​താ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് എം. ​ഈ​ശ്വ​രി അ​മ്മ, യൂ​ണി​യ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് എം. ​വി​നോ​ദ് കു​മാ​ർ താ​ലൂ​ക്ക് യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി വി. ​ജൂ​വി നാ​യ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.