പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Sunday, June 26, 2022 11:48 PM IST
കാ​ട്ടാ​ക്ക​ട : രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് അ​ടി​ച്ചു​ത​ക​ർ​ത്ത​തി​ലും ഓ​ഫീ​സി​ലു​ണ്ടാ​യി​രു​ന്ന​വ​രെ മ​ർ​ദി​ച്ച​തി​ലും പ്ര​തി​ഷേ​ധി​ച്ച് പൂ​വ​ച്ച​ൽ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​തി​ഷേ​ധ​പ്ര​ക​ട​നം ന​ട​ത്തി .പൂ​വ​ച്ച​ൽ ജം​ഗ്ഷ​നി​ൽ നി​ന്ന് ആ​രം​ഭി​ച്ച പ്ര​ക​ട​നം ആ​ല​മു​ക്ക് ജം​ഗ്ഷ​നി​ൽ സ​മാ​പി​ച്ചു .മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സ​ത്യ​ദാ​സ് പൊ​ന്നെ​ടു​ത്ത​കു​ഴി അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.
കു​റ്റി​ച്ച​ൽ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ​കു​മാ​ർ,എ.​സു​കു​മാ​ര​ൻ നാ​യ​ർ പി. ​രാ​ജേ​ന്ദ്ര​ൻ, എ.​എ​സ്. ഇ​ർ​ഷാ​ദ് ,ശ്രീ​കു​ട്ടി, സ​തീ​ഷ്, സി. ​വി​ജ​യ​ൻ , അ​നൂ​പ് കു​മാ​ർ,അ​ഡ്വ. ആ​ർ. രാ​ഘ​ലാ​ൽ, യു. ​ബി. അ​ജി​ലാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.