ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം
Monday, June 27, 2022 10:55 PM IST
തി​രു​വ​ന​ന്ത​പു​രം : നാ​ഷ​ണ​ല്‍ ആ​യു​ഷ് മി​ഷ​ന്‍, ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​രു​ടെ ഓ​ഫീ​സ് മു​ഖേ​ന ന​ട​ത്തു​ന്ന പ​ദ്ധ​തി പ്ര​കാ​രം വ​ര്‍​ക്ക​ല ഗ​വ​ണ്‍​മെ​ന്‍റ് നാ​ച്യു​റോ​പ്പ​തി യോ​ഗ ആ​ശു​പ​ത്രി​യി​ല്‍ ക​രാ​ര്‍ വ്യ​വ​സ്ഥ​യി​ല്‍ ന​ഴ്സിം​ഗ് അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്നു. യോ​ഗ്യ​ത: എ​സ്എ​സ്എ​ല്‍​സി. ഡി​എ​എം​ഇ ന​ട​ത്തു​ന്ന ഒ​രു വ​ര്‍​ഷ​ത്തെ യോ​ഗ ന്യാ​ച്യു​റോ​പ​തി ടെ​ക്നീ​ഷ്യ​ന്‍ കോ​ഴ്സ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് അ​ഭി​കാ​മ്യം. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി ജൂ​ലൈ ഏ​ഴ് വൈ​കു​ന്നേ​രം അ​ഞ്ച് . യോ​ഗ്യ​ത​യു​ള്ള​വ​ര്‍ സ​ര്‍​ട്ട​ഫി​ക്ക​റ്റു​ക​ളും അ​വ​യു​ടെ പ​ക​ര്‍​പ്പു​ക​ളും സ​ഹി​തം ജൂ​ലൈ 14 രാ​വി​ലെ 11 ന് ​തി​രു​വ​ന​ന്ത​പു​രം ആ​രോ​ഗ്യ​ഭ​വ​ന്‍ ബി​ല്‍​ഡിം​ഗി​ലു​ള്ള ജി​ല്ല പ്രോ​ഗ്രാം മാ​നേ​ജ​രു​ടെ ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​ക​ണ​മെ​ന്ന് ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ അ​റി​യി​ച്ചു.

കെ. ​നാ​രാ​യ​ണ​ക്കു​റു​പ്പ് അ​നു​സ്മ​ര​ണം നാ​ളെ

തി​രു​വ​ന​ന്ത​പു​രം: കേ​ര​ള കോ​ണ്‍​ഗ്ര​സ്- എം ​നേ​താ​വും മു​ൻ​മ​ന്ത്രി​യും ഡ​പ്യൂ​ട്ടി സ്പീ​ക്ക​റു​മാ​യി​രു​ന്ന പ്ര​ഫ. കെ. ​നാ​രാ​യ​ണ​കു​റു​പ്പ് അ​നു​സ്മ​ര​ണ​സ​മ്മേ​ള​നം കെ. ​എം. മാ​ണി സ്റ്റ​ഡി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ നാ​ളെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് പ്ര​സ് ക്ലബ് ഹാ​ളി​ൽ മ​ന്ത്രി റോ​ഷി അ​ഗ​സ്റ്റി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. സ്റ്റ​ഡി സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ സി.​ആ​ർ. സു​നു അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ന്ത്രി ആ​ന്‍റ​ണി രാ​ജു,ചീ​ഫ് വി​പ്പ് ഡോ.​എ​ൻ. ജ​യ​രാ​ജ് എം​എ​ൽ​എ​മാ​രാ​യ അ​ഡ്വ. ജോ​ബ് മൈ​ക്കി​ൾ, സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ, പ്ര​മോ​ദ് നാ​രാ​യ​ണ​ൻ എ​ന്നി​വ​രും സ്റ്റീ​ഫ​ൻ ജോ​ർ​ജ്, ബെ​ന്നി ക​ക്കാ​ട്, സ​ഹാ​യ​ദാ​സ് നാ​ടാ​ർ, ആ​ന​ന്ദ​കു​മാ​ർ,വ​ർ​ക്ക​ല സ​ജീ​വ്,ഷാ​ജി കൂ​താ​ളി എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.