സിക്സസ് ഫുട്ബോൾ ടൂർണമെന്‍റ്
Monday, June 27, 2022 11:50 PM IST
വെ​ഞ്ഞാ​റ​മൂ​ട്: ജീ​വ​ക​ല​യും ക്ലാ​സി​ക് ക്ല​ബ്ബും സം​യു​ക്ത​മാ​യി ന​ട​ത്തി​യ സി​ക്സ​സ് ഫു​ട്ബോ​ൾ ടൂ​ർ​ണ​മെ​ന്‍റ് സ​മാ​പി​ച്ചു. യു​വാ​ക്ക​ളു​ടെ കാ​യി​ക ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ജി​ല്ല​യി​ലെ ക്ല​ബ്ബു​ക​ൾ വി​വി​ധ കാ​യി​ക പ​രി​പാ​ടി​ക​ൾ ന​ട​ത്തി​വ​രു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു ടൂ​ർ​ണ​മെ​ന്‍റ് സം​ഘ​ടി​പ്പി​ച്ച​ത്.
25 ടീ​മു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തു. മു​ക്കു​ന്നൂ​ർ ക​ണ്ഠാ ശാ​സ്താ ക്ഷേ​ത്ര ഗ്രൗ​ണ്ടി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ജീ​വ​ക​ല പ്ര​സി​ഡ​ന്‍റ് എം.​എ​ച്ച്. നി​സാ​ർ, സെ​ക്ര​ട്ട​റി വി.​എ​സ്. ബി​ജു​കു​മാ​ർ, ക്ലാ​സി​ക് ക്ല​ബ്ബ് ഭാ​ര​വാ​ഹി സു​മേ​ഷ് , നെ​ഹ്റു യു​വ​കേ​ന്ദ്ര വോ​ള​ന്‍റി​യ​ർ വി​ഷ്ണു ഷാ​ജി, ജീ​വ​ക​ല ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി പി. ​മ​ധു, കെ. ​ബി​നു​കു​മാ​ർ, ക്ഷേ​ത്ര ഭാ​ര​വാ​ഹി​യാ​യ സു​ഭാ​ഷ് പോ​റ്റി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.