വിദ്യാർഥി പ്രതിനിധികളെ തെരഞ്ഞെടുത്തു
Wednesday, June 29, 2022 12:06 AM IST
തി​രു​വ​ന​ന്ത​പു​രം: കവടിയാർ ക്രൈ​സ്റ്റ് ന​ഗ​ർ സെ​ൻ​ട്ര​ൽ‌ സ്കൂ​ളി​ലെ ഇ​ൻ​വെ​സ്റ്റി​ച്ച​ർ സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​പോ​ൾ മ​ങ്ങാ​ട് സി​എം​ഐ ഭ​ദ്ര​ദീ​പം കൊ​ളു​ത്തി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ഹ​യ​ർ​ സെ​ക്ക​ൻ‌​ഡ​റി വി​ഭാ​ഗ​ത്തി​ലെ ജാ​ന​കി ദീ​പ​കിനെ ഹെ​ഡ് ബോ​യി ആയും മെ​ർ​ലി​ൻ വി​ജ​യിയെ ഹെ​ഡ് ഗേ​ൾ ആയും തെ​ര​ഞ്ഞെ​ടു​ത്തു.
സ്കൂ​ൾ കൗ​ൺ​സി​ൽ വി​ഭാ​ഗ​ത്തി​ലേ​ക്ക് ഇ​രു​പ​ത് കു​ട്ടി​ക​ളേ​യും തെ​ര​ഞ്ഞെ​ടു​ത്തു. നാ​ള​ത്തെ പൗ​ര​ന്മാ​രാ​കേ​ണ്ട​വ​രാ​ണ് ഇ​ന്ന​ത്തെ കു​ട്ടി​ക​ൾ. ഉ​ത്ത​ര​വാ​ദി​ത്വ​ത്തോ​ടെ നേ​തൃ​സ്ഥാ​നം ഏ​റ്റെ​ടു​ത്ത് മു​ന്നോ​ട്ടു​പോ​കു​ന്ന​ത് അ​വ​രു​ടെ ഭാ​വി​ക്ക് ഗു​ണ​ക​ര​മാ​കും. അ​തു​കൊ​ണ്ടു​ത​ന്നെ അ​വ​ർ ഏ​റ്റെ​ടു​ത്ത ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ അ​വ​ർ​ക്ക് പ്ര​യോ​ജ​ന​മാ​കു​മെ​ന്ന് ഉ​ദ്ഘാ​ട​ന​വേ​ള​യി​ൽ ഫാ. ​പോ​ൾ മ​ങ്ങാ​ട് സി​എം​ഐ പ്രസംഗി​ച്ചു.
ച​ട​ങ്ങി​ൽ സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഫാ. ​ബി​നോ പ​ട്ട​ർ​ക്ക​ളം സി​എം​ഐ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ൾ​ക്ക് പ്ര​തി​ജ്ഞാ​വാ​ച​കം ചൊ​ല്ലി​കൊ​ടു​ത്തു. സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ. ​ടി​ന്‍റോ പു​ളി​ഞ്ചു​വ​ള്ളി​ൽ സി​എം​ഐ, അ​ക്കാ​ഡ​മി​ക് കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​രാ​യ ആ​നി ഇ​ഗ്നേ​ഷ്യ​സ്, ജ​യാ ജേ​ക്ക​ബ് കോ​ശി, പ്രോ​ഗ്രാം ക​ൺ​വീ​ന​ർ​മാ​രാ​യ വി​നി​ത ജോ​സ​ഫ്, എ​സ്. അ​ർ​ച്ച​ന നാ​യ​ർ എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം നൽകി.