മൂ​ങ്ങോ​ട്ടു​കോ​ണ​ത്ത് മാ​ലി​ന്യ കൂ​ന്പാ​രം; പ്ര​തി​ഷേ​ധ​വു​മാ​യി നാ​ട്ടു​കാ​ർ
Wednesday, June 29, 2022 12:06 AM IST
കാ​ട്ടാ​ക്ക​ട : കു​ള​ത്തു​മ്മ​ൽ മൂ​ങ്ങോ​ട്ടു​കോ​ണ​ത്ത് മാ​ലി​ന്യ നി​ക്ഷേ​പം ന​ട​ത്തു​ന്ന​തി​നെ​തി​രേ നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധം. താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​യ കാ​ട്ടാ​ക്ക​ട​യി​ലെ കു​ള​ത്തു​മ്മ​ൽ ഭാ​ഗ​മാ​ണ് മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​മാ​യി മാ​റി​യ​ത്. പ​ഞ്ചാ​യ​ത്ത് വ​ക പു​ര​യി​ട​ത്തി​ലാ​ണ് വ​ൻ തോ​തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ച്ച​ത്.
പ​ഞ്ചാ​യ​ത്തു ത​ന്നെ ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ളും പ്ലാ​സ്റ്റി​ക്ക് സാ​ധ​ന​ങ്ങ​ളും ഈ ​പു​ര​യി​ട​ത്തി​ൽ കൊ​ണ്ടി​ടാ​ൻ തു​ട​ങ്ങി​യ​തോ​ടെ പ്ര​തി​ഷേ​ധം രൂ​ക്ഷ​മാ​യി. പ​രാ​തി ഉ​യ​ർ​ന്ന​പ്പോ​ഴും പ്ലാ​സ്റ്റി​ക്ക് ഉ​ൾ​പ്പ​ടെ ക​ത്തി​ച്ചു പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കി​യ​താ​യി നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഇ​ഴ​ജ​ന്തു​ക്ക​ളും മാ​ലി​ന്യ​വും നി​റ​ഞ്ഞു ആ​ളു​ക​ൾ ദു​രി​ത​ത്തി​ലാ​യ​തോ​ടെ നാ​ട്ടു​കാ​ർ‌ ക​ടു​ത്ത പ്ര​തി​ഷേ​ധ​ത്തി​ലേ​ക്കു ക​ട​ന്നു.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് വാ​ഹ​ന​ങ്ങ​ളി​ൽ മാ​ലി​ന്യ​വു​മാ​യി എ​ത്തി​യ വാ​ഹ​ന​ങ്ങ​ളെ നാ​ട്ടു​കാ​ർ ത​ട​ഞ്ഞു. തു​ട​ർ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രെ​ത്തു​ക​യും മാ​ലി​ന്യം നീ​ക്കം ചെ​യ്തു തു​ട​ങ്ങു​ക​യും ചെ​യ്തു.
മാ​ലി​ന്യ
സം​സ്ക​ര​ണ
പ്ലാ​ന്‍റി​ല്ലാ​തെ
കാ​ട്ടാ​ക്ക​ട
താ​ലൂ​ക്ക് ആ​സ്ഥാ​ന​മാ​ണെ​ങ്കി​ലും കാ​ട്ടാ​ക്ക​ട​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റി​ല്ലെ​ന്നു പ​രാ​തി. പ​ഞ്ചാ​യ​ത്ത് ബ​ജ​റ്റി​ൽ വ​ർ​ഷം തോ​റും പ്ലാ​ന്‍റി​നാ​യി ല​ക്ഷ​ങ്ങ​ൾ നീ​ക്കി​വ​യ്ക്കാ​റു​ണ്ടെ​ന്നും അ​വ​യൊ​ന്നും ന​ട​പ്പി​ലാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
ട​ൺ ക​ണ​ക്കി​ന് മാ​ലി​ന്യ​മാ​ണ് പ്ര​ദേ​ശ​ത്തു നി​ന്നു ശേ​ഖ​രി​ക്കു​ന്ന​ത്. അ​തെ​ല്ലം ശേ​ഖ​രി​ച്ച് വി​വി​ധ​യി​ട​ങ്ങ​ളി​ൽ കൊ​ണ്ടി​ടു​ന്ന പ​തി​വാ​ണു​ണ്ടാ​യി​രു​ന്ന​ത്. ഇ​ത് വി​വാ​ദ​മാ​യ​തോ​ടെ പ​ഞ്ചാ​യ​ത്തി​ന്‍റെ സ്വ​ന്തം സ്ഥ​ല​ത്ത് മാ​ലി​ന്യം കൊ​ണ്ടി​ട്ടു തു​ട​ങ്ങി.
അ​താ​ണ് നാ​ട്ടു​കാ​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ന് കാ​ര​ണ​മാ​യ​ത്. കാ​ട്ടാ​ക്ക​ട​യു​ടെ തൊ​ട്ട​ടു​ത്തു​ള്ള പ​ഞ്ചാ​യ​ത്താ​യ പൂ​വ​ച്ച​ൽ പ​ഞ്ചാ​യ​ത്തി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്‍റ് ഉ​ണ്ട്. അ​വി​ടെ മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക്ക​രി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. എ​ന്നാ​ൽ ഇ​തെ​ല്ലാം ക​ണ്ടി​ട്ടും കാ​ട്ടാ​ക്ക​ട പ​ഞ്ചാ​യ​ത്ത് മൗ​നം പാ​ലി​ക്കു​ക​യാ​ണെ​ന്നു നാ​ട്ടു​കാ​ർ പ​റ​യു​ന്നു.