ല​ഹ​രി വി​രു​ദ്ധ ദി​നം ആ​ച​രി​ച്ചു
Wednesday, June 29, 2022 12:08 AM IST
നെ​യ്യാ​റ്റി​ന്‍​ക​ര : ലൈ​ഫ് ഫൗ​ണ്ടേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​ക്സൈ​സ് വ​കു​പ്പ് വി​മു​ക്തി​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഓ​ല​ത്താ​ന്നി വി​ക്ട​റി വി​എ​ച്ച്എ​സ്എ​സ്‌​സി​ല്‍ സം​ഘ​ടി​പ്പി​ച്ച ഉ​ണ​ർ​വ് 2022 മ​ല​യാ​ളം മി​ഷ​ന്‍ ര​ജി​സ്ട്രാ​ര്‍ വി​നോ​ദ് വൈ​ശാ​ഖി ഉ​ദ്ഘാ​ട​നം ചെ​യ്തു. കൗ​ൺ​സി​ല​ർ ഐ​ശ്വ​ര്യ അ​ധ്യ​ക്ഷ​യാ​യി​രു​ന്നു.
എ​ക്സൈ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ ലോ​റ​ൻ​സ് ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ്‌ ന​യി​ച്ചു. ഫൗ​ണ്ടേ​ഷ​ൻ ഡ​യ​റ​ക്ട​ർ ബീ​നാ​മോ​ൾ, സ്കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സ് ഡോ. ​എം. ആ​ർ. നി​ഷ, അ​ധ്യാ​പ​ക​ൻ ബി​ജു നാ​ഥ്, വി​ദ്യാ​ർ​ഥി പ്ര​തി​നി​ധി ജെ.​എ. ആ​ൻ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് ന​ട​ത്തി

നെ​ടു​മ​ങ്ങാ​ട്: ഗ​വ. കോ​ളേ​ജ് എ​ൻ​എ​സ്എ​സ് യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ2022-23 വ​ർ​ഷ​ത്തെ വി​മു​ക്തി പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​വും ല​ഹ​രി വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും ന​ട​ത്തി. എ​ക്സൈ​സ് ഓ​ഫീ​സ​ർ രാ​ജേ​ഷ് കു​മാ​ർ ക്ലാ​സു​ക​ൾ ന​യി​ച്ചു. കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​വി.​എ​സ്. ജോ​യി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. കോ​ള​ജി​ലെ എ​ൻ​എ​സ്എ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ​മാ​രാ​യ ആ​ർ. അ​നീ​ഷ്, ഡോ.​എ​സ്. ല​ക്ഷ്മി തു​ട​ങ്ങി​വ​ർ നേ​തൃ​ത്വം ന​ൽ​കി.