നാ​ല​മ്പ​ല ദ​ർ​ശ​ന തീ​ർ​ഥാ​ട​ന പാ​ക്കേ​ജു​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര കെ​എ​സ്ആ​ർ​ടി​സി
Wednesday, June 29, 2022 12:08 AM IST
നെ​യ്യാ​റ്റി​ൻ​ക​ര: ക​ർ​ക്ക​ട​ക മാ​സ​ത്തി​ൽ പു​ണ്യ​ക്ഷേ​ത്ര​ങ്ങ​ളി​ലേ​ക്ക് നാ​ല​മ്പ​ല ദ​ർ​ശ​ന​ത്തി​ന് സ്പെ​ഷ​ൽ തീ​ർ​ഥാ​ട​ന പാ​ക്കേ​ജു​മാ​യി നെ​യ്യാ​റ്റി​ന്‍​ക​ര കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ. തൃ​പ്ര​യാ​ർ ശ്രീ​രാ​മ​ക്ഷേ​ത്രം, കൂ​ട​ൽ​മാ​ണി​ക്യം ഭ​ര​ത ക്ഷേ​ത്രം, മു​ഴി​ക്കു​ളം ല​ക്ഷ്മ​ണ ക്ഷേ​ത്രം, പ​യ്യ​മ്മ​ൽ ശ​ത്രു​ഘ്ന ക്ഷേ​ത്രം എ​ന്നീ ക്ഷേ​ത്ര​ങ്ങ​ളി​ലെ ദ​ർ​ശ​ന​ത്തി​നാ​ണ് കെ​എ​സ്ആ​ർ​ടി​സി പാ​ക്കേ​ജ് ഒ​രു​ക്കു​ന്ന​ത്. നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ൽ നി​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​ജ​റ്റ് യാ​ത്രാ പാ​ക്കേ​ജി​ൽ യാ​ത്ര ചെ​യ്യു​ന്ന ഭ​ക്ത​ർ​ക്ക് ദ​ർ​ശ​ന​ത്തി​ന് പ്ര​ത്യേ​ക ക്യൂ ​ക്ര​മീ​ക​രി​ക്കു​മെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.
ഭ​ക്ത​ർ​ക്ക് ക്ഷേ​ത്ര​പ്ര​സാ​ദ​വും മു​ൻ​കൂ​റാ​യി ബു​ക്ക് ചെ​യ്യാ​വു​ന്ന​താ​ണ്.​ദ​ർ​ശ​ന സ​മ​യ​ത്ത് ത​ന്നെ ഭ​ക്ത​ർ​ക്ക് പ്ര​സാ​ദം എ​ളു​പ്പ​ത്തി​ൽ ല​ഭ്യ​മാ​ക്കും. ആ​ദ്യ ദ​ർ​ശ​നം ന​ട​ത്തു​ന്ന തൃ​പ്ര​യാ​റി​ൽ കെ​എ​സ്ആ​ർ​ടി​സി പാ​ക്കേ​ജ് യാ​ത്ര​ക്കാ​ര്‍​ക്കാ​യി പ്ര​ഭാ​ത ക​ർ​മ​ങ്ങ​ൾ​ക്ക് ദേ​വ​സ്വം ബോ​ർ​ഡി​ന്‍റെ ഡോ​ർ​മി​റ്റ​റി സൗ​ക​ര്യം ല​ഭ്യ​മാ​ണ്.
നെ​യ്യാ​റ്റി​ൻ​ക​ര ഡി​പ്പോ​യി​ൽ നി​ന്ന് ജൂ​ലൈ 17 നാ​ണ് ആ​ദ്യ നാ​ല​മ്പ​ല ദ​ർ​ശ​ന യാ​ത്ര. 16 ന് ​വൈ​കു​ന്നേ​രം യാ​ത്രാ​സം​ഘം നെ​യ്യാ​റ്റി​ന്‍​ക​ര​യി​ല്‍ നി​ന്നും പു​റ​പ്പെ​ടും. ആ​ദ്യം ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന​വ​ർ​ക്ക് മു​ൻ​ഗ​ണ​നാ ക്ര​മ​ത്തി​ൽ ടി​ക്ക​റ്റ് ന​ൽ​കും. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് 98460 67232 എ​ന്ന ഫോ​ൺ ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ട​ണം.