തിരുവനന്തപുരം: ഭിന്നശേഷി ജീവനക്കാരുടെ സൂപ്പർ നുമററി തസ്തിക ഏകീകരണം, സ്ഥാനക്കയറ്റ സംവരണം, പെൻഷൻ പ്രായം വർധന, സ്ഥലം മാറ്റവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ഉത്തരവ് ഭേദഗതി, കൺവെയൻസ് അലവൻസ് വർധന തുടങ്ങിയ വിഷയങ്ങളിൽ കാലതാമസം കൂടാതെ സർക്കാർ തീരുമാനം എടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആവശ്യപ്പെട്ടു.
ഡിഫറന്റ്ലി എബിൽഡ് എംപ്ലോയീസ് അസോസിയേഷൻ (ഡിഎഇഎ) സെക്രട്ടേറിയേറ്റ് പടിക്കൽ നടത്തിയ "സർക്കാർ ഉണർത്തൽ സമരം' ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ സംസ്ഥാന പ്രസിഡന്റ് എ.എസ്. ജോബി അധ്യക്ഷത വഹിച്ചു.
വർക്കിംഗ് പ്രസിഡന്റ് ടി.കെ. ബിജു, ജനറൽ സെക്രട്ടറി ബെന്നി വർഗീസ്, സംസ്ഥാന വൈസ് പ്രസിഡന്റ് താജ് പത്തനംതിട്ട, ഡിഎപിസി സംസ്ഥാന പ്രസിഡന്റ് കൊറ്റാമം വിമൽകുമാർ, രാഷ്ട്രിയ വികാലാംഗ സംഘ് ദേശീയ ജനറൽ സെക്രട്ടറി മലയിൻകീഴ് പ്രേമൻ, സംസ്ഥാന ഭാരവാഹികളായ എം. സുനിൽകുമാർ, പി. മോഹനൻ, ടി.ടി. രാമചന്ദ്രൻ, എ.എ. ജമാൽ , പി. ഷാജി, ബി. ലതാകുമാരി, വർഗീസ് തെക്കെത്തല, പി.ജെ. ജോഷി, റെനി പോൾ, അബ്ദുൽ റസാഖ്, ബി.ജി. സുനിൽകുമാർ, ഒ.കെ. ദിലീപ്, ദിനേശൻ മംഗലശേരി, കെ.കെ. ഷിബു, ഷിജി ഷോണി തുടങ്ങിയവർ പ്രസംഗിച്ചു.