മ​രം വീ​ണ് വൈ​ദ്യു​തി ലൈ​ന്‍ ത​ക​ര്‍​ന്നു
Wednesday, June 29, 2022 11:43 PM IST
വെ​ള്ള​റ​ട: മ​രം വീ​ണ് വൈ​ദ്യു​തി ലൈ​ന്‍ ത​ക​ര്‍​ന്നു. ഇ​ന്ന​ലെ രാ​വി​ലെ പാ​ട്ടം ത​ല​ക്ക​ലി​ല്‍ ആ​യി​രു​ന്നു സം​ഭ​വം. ശ​ക്ത​മാ​യ കാ​റ്റി​ല്‍ മ​രം വീ​ണ് കി​ളി​യൂ​ര്‍ പാ​ട്ടം ത​ല​യ്ക്ക​ലി​ല്‍ വൈ​ദ്യു​തി ലൈ​നി​ന്‍റെ പു​റ​ത്ത് റ​ബ​ര്‍ മ​രം വീ​ണാ​ണ് വൈ​ദ്യു​ത തൂ​ണു​ക​ള്‍ ത​ക​ര്‍​ന്ന​ത്. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ 11 കെ ​വി ലൈ​നി​ലേ​ക്കാ​ണ് മ​രം​വീ​ണ​ത്. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും നി​ര​വ​ധി വൈ​ദ്യു​തി പോ​സ്റ്റു​ക​ളും ത​ക​ര്‍​ന്നു. കെ​എ​സ്ഇ​ബി അ​ധി​കൃ​ത​ര്‍ സ്ഥ​ല​ത്തെ​ത്തി മ​ര​ങ്ങ​ള്‍ മു​റി​ച്ചു മാ​റ്റി​യ ശേ​ക്ഷം വൈ​ദ്യു​തി ലൈ​ന്‍ പു​ന: സ്ഥാ​പി​ച്ചു.