റേ​ഷ​ന്‍ ക​ട​ക​ള്‍ മി​നി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളാ​ക്കും: മ​ന്ത്രി ജി.​ആ​ര്‍. അ​നി​ല്‍
Friday, July 1, 2022 11:37 PM IST
തി​രു​വ​ന​ന്ത​പു​രം: ഭ​ക്ഷ​ണ​ത്തി​ന് വേ​ണ്ടി വി​ശ​ന്നി​രി​ക്കു​ന്ന ഒ​രാ​ള്‍ പോ​ലും കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​ക​രു​തെ​ന്നാ​ണ് സ​ര്‍​ക്കാ​രി​ന്‍റെ കാ​ഴ്ച​പ്പാ​ടെ​ന്ന് മ​ന്ത്രി ജി.​ആ​ര്‍.​അ​നി​ല്‍. അ​തു​കൊ​ണ്ടാ​ണ് തു​ട​ങ്ങി വ​ച്ച ഒ​രു പ​ദ്ധ​തി പോ​ലും ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ട​യി​ലും പാ​തി വ​ഴി​യി​ല്‍ ഉ​പേ​ക്ഷി​ക്കാ​ത്ത​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. വി​പ​ണി​യി​ല്‍ ല​ഭ്യ​മാ​കു​ന്ന​തി​നേ​ക്കാ​ള്‍ മി​ക​ച്ച അ​രി​യും സാ​ധ​ന​ങ്ങ​ളും റേ​ഷ​ന്‍ ക​ട​ക​ളി​ല്‍ ല​ഭ്യ​മാ​ക്കാ​നാ​ണ് സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നും റേ​ഷ​ന്‍ ക​ട​ക​ള്‍ മി​ക​ച്ച രീ​തി​യി​ല്‍ ന​വീ​ക​രി​ച്ച് മ​റ്റ് സേ​വ​ന​ങ്ങ​ള്‍ കൂ​ടി ല​ഭ്യ​മാ​ക്കു​ന്ന മി​നി സൂ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളാ​ക്കി മാ​റ്റു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. വാ​മ​ന​പു​ര​ത്ത് സു​ഭി​ക്ഷ ഹോ​ട്ട​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.ഡി.​കെ. മു​ര​ളി എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ല്‍ വാ​മ​പു​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​കോ​മ​ളം, വാ​മ​ന​പു​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി.​ഒ. ശ്രീ​വി​ദ്യ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​കെ ലെ​നി​ന്‍, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, സി​വി​ല്‍ സ​പ്ലൈ​സ് ക​മ്മീ​ഷ​ണ​ര്‍ സ​ജി​ത് ബാ​ബു, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍ സി.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​കു​മാ​ര്‍, സി​വി​ല്‍ സ​പ്ലൈ​സ് ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.