പ​രി​സ്ഥി​തി ലോ​ല വി​ജ്ഞാ​പ​നം: അ​ന്പൂ​രി​യി​ൽ പ്ര​തി​ഷേ​ധ റാ​ലി​യും ജ​ന​കീ​യ സം​ഗ​മ​വും ഇ​ന്ന്
Friday, July 1, 2022 11:38 PM IST
അ​ന്പൂ​രി: അ​ന്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡു​ക​ളെ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ബ​ഫ​ർ​സോ​ണ്‍ വി​ജ്ഞാ​പ​നം പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഇ​ന്ന് പ്ര​തി​ഷേ​ധ റാ​ലി​യും ജ​ന​കീ​യ സം​ഗ​മ​വും ന​ട​ത്തും. ഇ​ന്ന് ഉച്ചയ്ക്ക് മൂ​ന്നി​ന് പൂ​ച്ച​മു​ക്കം ജം​ഗ്ഷ​ൻ മു​ത​ൽ അ​ന്പൂ​രി ജം​ഗ്ഷ​ൻ വ​രെ ന​ട​ത്തു​ന്ന റാ​ലി​യും ജ​ന​കീ​യ സം​ഗ​മ​വും ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​ഹാ​യ മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും.
സ​മ്മേ​ള​ത്തി​ൽ വി​വി​ധ മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​താ​ക്ക​ന്മാ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും. അ​ന്പൂ​രി പ​ഞ്ചാ​യ​ത്തി​ലെ 13 വാ​ർ​ഡു​ക​ളി​ൽ പ​ത്തു​വാ​ർ​ഡു​ക​ളും ബ​ഫ​ർ​സോ​ണി​ലാ​ണ്.
81 ച​തു​ര​ശ്ര കി​ലോ​മീ​റ്റ​ർ വി​സ്തീ​ർ​ണ​മു​ള്ള അ​ന്പൂ​രി​യി​ൽ അ​യ്യാ​യിരി​ത്തി​ല​ധി​കം വീ​ടു​ക​ളി​ലാ​യി 20000 ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​ത്ര​യ​ധി​കം ആ​ൾ​ക്കാ​രു​ള്ള പ്ര​ദേ​ശ​ത്തെ​യാ​ണ് ബ​ഫ​ർ​സോ​ണ്‍ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.
സം​ര​ക്ഷി​ത വ​ന മേ​ഖ​ല​യ്ക്കു ചു​റ്റും ഒ​രു കി​ലോ​മീ​റ്റ​ർ ബ​ഫ​ർ സോ​ണ്‍ പ​രി​ധി നി​ശ്ച​യി​ച്ച 2019 ഒ​ക്ടോ​ബ​ർ 10 ലെ ​മ​ന്ത്രി​സ​ഭാ തീ​രു​മാ​ന​മാ​ണ് ഇ​പ്പോ​ൾ പ്ര​തി​കൂ​ല​മാ​യി മാ​റി​യി​രി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.
സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ളോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന മ​നു​ഷ്യ​വാ​സ കേ​ന്ദ്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ സം​ര​ക്ഷി​ത പ്ര​ദേ​ശ​ങ്ങ​ങ്ങ​ൾ​ക്കു ചു​റ്റു​മു​ള്ള പൂ​ജ്യം മു​ത​ൽ ഒ​രു കി​ലോ​മീ​റ്റ​ർ വ​രെ ഇ​ക്കോ​സെ​ൻ​സി​റ്റീ​വ് സോ​ണ്‍ ആ​യി ത​ത്വ​ത്തി​ൽ നി​ശ്ച​യി​ച്ചു​കൊ​ണ്ട് ക​ര​ട് വി​ജ്ഞാ​പ​ന നി​ർ​ദ്ദേ​ശ​ങ്ങ​ൾ ത​യാ​റാ​ക്കു​ന്ന​തി​ന് അം​ഗീ​കാ​രം ന​ൽ​കി​യ​ത് ഈ ​ഉ​ത്ത​ര​വി​ലാ​ണ് ഇ​താ​ണ് പി​ന്നീ​ടു​ണ്ടാ​യ സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​ലേ​ക്ക് ന​യി​ച്ചി​രി​ക്കു​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു.