വ​നം വ​കു​പ്പ് ദി​വ​സ​വേ​ത​ന തൊ​ഴി​ലാ​ളി​ക​ള്‍ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Sunday, July 3, 2022 12:10 AM IST
വെ​ള്ള​റ​ട: വ​നം വ​കു​പ്പി​ല്‍ ന​ട​പ്പി​ലാ​ക്കി കൊ​ണ്ടി​രി​ക്കു​ന്ന പ​രി​ഷ്കാ​ര​ങ്ങ​ള്‍ തൊ​ഴി​ലാ​ളി വി​രു​ദ്ധ​വും ഇ​ട​തു​പ​ക്ഷ സ​ര്‍​ക്കാ​രി​ന് യോ​ജി​ക്കാ​ത്ത​തു​മാ​ണെ​ന്ന് എ​ഐ​ടി​യു​സി നേ​തൃ​ത്വ​ത്തി​ലു​ള്ള കേ​ര​ള സ്റ്റേ​റ്റ് ഫോ​റ​സ്റ്റ് വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍.

രാ​പ്പ​ക​ല​ന്യേ മ​ഴ​യ​ത്തും വെ​യി​ല​ത്തും പ്ര​തി​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ നി​ര​വ​ധി വ​ര്‍​ഷ​ങ്ങ​ളാ​യി വ​ന​സം​ര​ക്ഷ​ണ പ്ര​വ​ര്‍​ത്ത​ന​ത്തി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ള്‍ യാ​തൊ​രു പ്ര​തി​ഫ​ല​വും ഇ​ല്ലാ​തെ 56 വ​യ​സി​ല്‍ പി​രി​ഞ്ഞു പോ​ക​ണ​മെ​ന്ന് വ​നം മേ​ധാ​വി​യു​ടെ ഉ​ത്ത​ര​വ് നീ​തി​ക്കനി​ര​ക്കാ​ത്ത​താ​ണ്.

തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് ഒ​രു മാ​സ​ത്തി​ല്‍ 15 ദി​വ​സ​ത്തെ വേ​ത​നം മാ​ത്ര​മേ ന​ല്‍​കൂ​യെ​ന്ന് ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍റെ ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്ന​ത്. 26 ദി​വ​സ​ത്തെ വേ​ത​നം ന​ൽ​കി​യി​രു​ന്ന​താ​ണ് 15 ദി​വ​സ​മാ​യി വെ​ട്ടി കു​റ​ച്ചി​രി​ക്കു​ന്ന​ത്. ഇ​ട​തു മു​ന്ന​ണി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്തെ ഇ​ത്ത​രം തൊ​ഴി​ലാ​ളി വി​രു​ദ്ധ ന​ട​പ​ടി​ക​ള്‍ തു​ട​രു​ന്ന​ത് ഭൂ​ഷ​ണ​മ​ല്ലെ​ന്ന് ഫോ​റ​സ്റ്റ് വ​ര്‍​ക്കേ​ഴ്സ് യൂ​ണി​യ​ന്‍ ആ​രോ​പി​ച്ചു.

ഒ​ന്നാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ന്‍റെ കാ​ല​ത്ത് ന​ട​പ്പി​ലാ​ക്കി​യ 10 വ​ര്‍​ഷ​ത്തെ സ​ര്‍​വീ​സ് ഉ​ള്ള താ​ത്കാ​ലി​ക​ക്കാ​രെ സ്ഥി​ര​പ്പെ​ടു​ത്തു​മെ​ന്ന ന​യം ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നും പി​രി​ച്ചു വി​ട​ല്‍ അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​നം ആ​സ്ഥാ​ന​ത്തി​നു മു​മ്പി​ലും മ​റ്റു ജി​ല്ല​ക​ളി​ല്‍ ജി​ല്ലാ വ​ന ആ​സ്ഥാ​ന​ത്തി​നു മു​മ്പി​ലും അ​ഞ്ചി​ന് പ്ര​തി​ഷേ​ധ ധ​ര്‍​ണ ന​ട​ത്തു​മെ​ന്ന് യൂ​ണി​യ​ന്‍ പ്ര​സി​ഡ​ന്‍റ് ബാ​ബു പോ​ളും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഡ്വ. ക​ള്ളി​ക്കാ​ട് ച​ന്ദ്ര​നും പ​റ​ഞ്ഞു.