ഗ​ജ​ഗൗ​ര​വ് പ​ട്ടവുമായി കാ​പ്പു​കാ​ട്ടെ ബാ​ബു​രാ​ജ് പാ​പ്പാ​ൻ
Sunday, August 7, 2022 11:19 PM IST
കാ​ട്ടാ​ക്ക​ട : മി​ക​ച്ച പാ​പ്പാ​ൻ മാ​ർ​ക്ക് കേ​ന്ദ്ര വ​നം പ​രി​സ്ഥി​തി മ​ന്ത്രാ​ല​യം ന​ൽ​കു​ന്ന ഗ​ജ​ഗൗ​ര​വ് പ​ട്ടം നേ​ടി താ​ര​മാ​യി​രി​ക്കു​ക​യാ​ണ് കോ​ട്ടൂ​ർ കാ​പ്പു​കാ​ട് ആ​ന​പു​ന​ര​ധി​വാ​സ കേ​ന്ദ്ര​ത്തി​ലെ പാ​പ്പാ​ൻ ബാ​ബു​രാ​ജ്. ആ​ന​ക​ളു​ടെ പ​രി​ച​ര​ണം, ശു​ശ്രൂ​ഷ, ക​രു​ത​ൽ തു​ട​ങ്ങി ആ​ന​ക​ളു​ടെ സ​ർ​വ​കാ​ര്യ​ത്തി​നും മി​ക​വ് പു​ല​ർ​ത്തു​ന്ന പാ​പ്പാ​ന്മാ​ർ​ക്ക് ദേ​ശീ​യ ത​ല​ത്തി​ൽ ന​ൽ​കു​ന്ന പു​ര​സ്ക്കാ​ര​മാ​ണ് ഗ​ജ​ഗൗ​ര​വ്. അ​ത്ത​ര​മൊ​രു അ​വാ​ർ​ഡി​ന് അ​ർ​ഹ​മാ​യി​രി​ക്കു​ക​യാ​ണ് കേ​ര​ള​വും കോ​ട്ടൂ​ർ ആ​ന​പു​ന​ര​ധി​വാ​സ​കേ​ന്ദ്ര​വും.

കാ​പ്പു​കാ​ട്ടെ മി​ക്ക ആ​ന​ക​ളു​ടേ​യും മു​ഖ്യ​പാ​പ്പാ​നാ​ണ് നി​ല​മ്പൂ​ർ ക​രു​ളാ​യി സ്വ​ദേ​ശി കെ.​ബാ​ബു​രാ​ജ്. ആ​ന​ക​ളെ കു​ളി​പ്പി​ക്കു​ക, അ​തി​നെ പ​രി​ശീ​ലി​പ്പി​ക്കു​ക, മ​രു​ന്നു​ക​ൾ ന​ൽ​കു​ന്ന​തി​ല​വും ആ​ഹാ​രം ന​ൽ​കു​ന്ന​തി​ലും കി​ട്ടി​യ ശാ​സ്ത്രീ​യ പ​രി​ശീ​ല​നം മ​റ്റ് പാ​പ്പാ​ന്മാ​ർ​ക്ക് ന​ൽ​കു​ക തു​ട​ങ്ങി ആ​ന​യു​ടെ സ​ർ​വാ​ധി​കാ​രി​യാ​യി ബാ​ബു​രാ​ജ് .

കാ​ട്ടി​ൽ നി​ന്നും പു​റ​ത്തു​വ​രു​ന്ന ആ​ന​ക​ളെ ഓ​ടി​ക്കാ​നും അ​വ​യെ പ​രി​ശീ​ലി​പ്പി​ക്കാ​നും ന​ൽ​കു​ന്ന കു​ങ്കി ആ​ന പ​രി​ശീ​ല​ന​ത്തി​ന്‍റെ പ്ര​ധാ​ന അ​ധ്യ​പാ​ക​ൻ കൂ​ടി​യാ​ണ് ഈ ​പാ​പ്പാ​ൻ. അ​തി​നാ​ൽ ത​ന്നെ സം​സ്ഥാ​ന​ത്തെ ആ​ന​പ​രി​ശീ​ല​ന​കേ​ന്ദ്ര​ത്തി​ലും ആ​ന​ക​ളെ ഓ​ടി​ച്ചു​വി​ടാ​നും നാ​ട്ടി​ലെ​ത്തി കെ​ണി​യി​ൽ വീ​ണ ആ​ന​ക​ളെ പ​രി​ശീ​ലി​പ്പി​ക്കാ​നും വ​നം വ​കു​പ്പ് മു​ൻ​ഗ​ണ​ന ന​ൽ​കു​ന്ന​ത് ബാ​ബു​രാ​ജി​നാ​ണ്. ആ​ന​ക​ളു​ടെ പെ​രു​മാ​റ്റം അ​റി​യാ​ൻ ക​ഴി​യു​ന്ന ഒ​രു പാ​പ്പാ​ൻ എ​ന്ന സ​വി​ശേ​ഷ​ത​യും ഇ​യാ​ൾ​ക്കു​ണ്ട്. കാ​പ്പു​കാ​ട്ടി​ലെ ഗ​ജ​മു​ത്ത​ച്ഛ​ന്‍റെ സോ​മ​ന്‍റെ പാ​പ്പാ​ൻ​കൂ​ടി​യാ​ണ് ഇ​ദ്ദേ​ഹം.

കൊ​ല​കൊ​മ്പ​ൻ​മാ​രെ​പ്പോ​ലും ച​ട്ടം​പ​ഠി​പ്പി​ക്കു​ന്ന​തി​ന് പ​രി​ശീ​ല​നം ല​ഭി​ച്ച താ​പ്പാ​ന​യാ​ണ് എ​ൺ​പ​തു ക​ഴി​ഞ്ഞ സോ​മ​ൻ . ഭാ​ര​ത​ത്തി​ൽ ഇ​ന്ന് ജീ​വി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ ആ​ന. ഇ​ത് പ​രി​ഗ​ണി​ച്ച് ഗി​ന്ന​സ് റി​ക്കാ​ർ​ഡി​ൽ ക​യ​റാ​നു​ള്ള പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന സോ​മ​നെ പ​രി​ച​രി​ക്കു​ന്ന​ത് ബാ​ബു​രാ​ജാ​ണ്.

നി​ല​വി​ൽ ഏ​ഷ്യ​ൻ, ആ​ഫ്രി​ക്ക​ൻ ആ​ന​ക​ളി​ൽ ഏ​റ്റ​വും പ്രാ​യ​മു​ള്ള​ത് സോ​മ​നാ​ണ്. സോ​മ​നെ പ​രി​ച​രി​ച്ച​തി​ലെ മി​ക​വും ഈ ​അ​വാ​ർ​ഡി​നാ​യി പ​രി​ഗ​ണി​ച്ചി​രു​ന്നു. ആ​ന കേ​ന്ദ്രം തു​ട​ങ്ങു​മ്പോ​ൾ താ​ത്കാ​ലി​ക പാ​പ്പാ​നാ​യി ക​ഴി​ഞ്ഞ 27 വ​ർ​ഷ​മാ​യി ആ​ന​ക​ൾ​ക്ക് വേ​ണ്ടി ജീ​വി​തം ഉ​ഴി​ഞ്ഞു​വ​ച്ച​യാ​ളാ​ണ് ബാ​ബു​രാ​ജ്.

2005 ൽ ​കോ​ട്ടൂ​രി​ൽ എ​ത്തി​യ ബാ​ബു​രാ​ജി​നെ പി​ന്നീ​ട് സ്ഥി​ര​മാ​യി നി​യ​മി​ച്ചു. ഇ​പ്പോ​ൾ കു​ടും​ബ​മാ​യി ഇ​വി​ടെ ത​ന്നെ താ​മ​സി​ക്കു​ന്നു. യ​ശോ​ദ​യ​മ്മ​യാ​ണ് ഭാ​ര്യ. കി​ര​ണ​ബാ​ബു, അ​രു​ൺ​കു​മാ​ർ, അ​രു​ണി​മ എ​ന്നി​വ​ർ മ​ക്ക​ളാ​ണ്. അ​രു​ൺ കോ​ട്ടൂ​ർ ആ​ന​കേ​ന്ദ്ര​ത്തി​ൽ താ​ത്കാ​ലി​ക പാ​പ്പാ​നാ​യി ജോ​ലി ചെ​യ്യു​ന്നു. വ​രു​ന്ന 12 ന് ​തേ​ക്ക​ടി​യി​ൽ വ​ച്ച് ന​ട​ക്കു​ന്ന ഗ​ജ​ദി​ന​ത്തി​ൽ കേ​ന്ദ്ര​വ​നം മ​ന്ത്രി ബു​വേ​ന്ദ്ര​ർ​യാ​ദ​വ് ബാ​ബു​രാ​ജി​ന് പു​ര​സ്കാ​രം സ​മ്മാ​നി​ക്കും.