ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്; പ്ര​തി പി​ടി​യി​ല്‍
Sunday, August 7, 2022 11:19 PM IST
പേ​രൂ​ര്‍​ക്ക​ട: കാ​ന​ഡ​യി​ല്‍ ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് മൂ​ന്ന​ര​ല​ക്ഷം ത​ട്ടി​യ കേ​സി​ല്‍ യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബം​ഗ​ളൂ​രു ജ്യോ​തി​പു​ര സ്വ​ദേ​ശി ഡേ​വി​ഡ് രാ​ജ് (35) ആ​ണ് പി​ടി​യി​ലാ​യ​ത്. ക​നേ​ഡി​യ​ന്‍ ക​മ്പ​നി​യു​ടെ ഇ​ന്ത്യ​യി​ലെ റി​ക്രൂ​ട്ടിം​ഗ് ഓ​ഫീ​സ​ര്‍ എ​ന്ന വ്യ​ജേ​ന പ​ര​സ്യം ന​ല്‍​കി​യാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. ജോ​ലി ല​ഭി​ക്കു​ന്ന​തി​ന് ക​നേ​ഡി​യ​ന്‍ എ​മി​ഗ്രേ​ഷ​ന്‍ ചാ​ര്‍​ജി​നും ആ​പ്ലി​ക്കേ​ഷ​ന്‍ ന​ട​പ​ടി​ക​ള്‍​ക്കു​മെ​ന്നു പ​റ​ഞ്ഞാ​ണ് മൂ​ന്ന​ര​ല​ക്ഷം ത​ട്ടി​യ​ത്. വ്യാ​ജ ഐ​ഡി പ്രൂ​ഫു​ക​ള്‍ ഉ​പ​യോ​ഗി​ച്ച് എ​ടു​ത്ത ഫോ​ണ്‍ ന​മ്പ​രു​ക​ളും വാ​ട്ട്സ്ആ​പ്പ് അ​ക്കൗ​ണ്ടു​ക​ളും മാ​റി​മാ​റി ഉ​പ​യോ​ഗി​ച്ചു വ​ന്നി​രു​ന്ന പ്ര​തി​യെ​ക്കു​റി​ച്ച് പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ഘ​ട്ട​ത്തി​ല്‍ സൂ​ച​ന​ക​ള്‍ ല​ഭി​ച്ചി​രു​ന്നി​ല്ല. സൈ​ബ​ര്‍ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ബം​ഗ​ളൂ​രു​വി​ലെ ഇ​ന്ദി​രാ​ന​ഗ​റി​ല്‍ നി​ന്ന് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. തി​രു​വ​ന​ന്ത​പു​രം സി​റ്റി സൈ​ബ​ര്‍ ക്രൈം ​സ്റ്റേ​ഷ​ന്‍ എ​സി​പി ശ്യാം​ലാ​ല്‍, ഇ​ന്‍​സ്പെ​ക്ട​ര്‍ വി​നോ​ദ്കു​മാ​ര്‍, എ​സ്.​ഐ ബി​ജു​ലാ​ല്‍, സി​പി​ഒ വി​ജേ​ഷ് എ​ന്നി​വ​ര്‍ അ​ന്വേ​ഷ​ണ​സം​ഘ​മാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. പ്ര​തി ഉ​പ​യോ​ഗി​ച്ചു​വ​ന്ന ഇ​ല​ക്ട്രോ​ണി​ക് ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ടി​കൂ​ടി​യെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.