ക​ര​കൗ​ശ​ല വ​സ്തു​ക്ക​ളു​ടെ മാ​സ്മ​രി​ക ലോ​കം തീ​ർ​ത്ത് കു​രു​ന്നു​ക​ൾ
Sunday, August 7, 2022 11:19 PM IST
തി​രു​വ​ന​ന്ത​പു​രം: ഡ്രീം ​ക്യാ​ച്ചേ​ഴ്സ്, ഗ്ലാ​സ് പെ​യി​ന്‍റിം​ഗ്, ബോ​ട്ടി​ൽ ആ​ർ​ട്ട്, പാ​വ​ക​ൾ, പേ​പ്പ​ർ പേ​ന​ക​ൾ, ക​മ്മ​ലു​ക​ൾ എ​ന്നി​ങ്ങ​നെ കു​രു​ന്നു​ക​ളു​ടെ ക​ര​വി​രു​തി​ൽ വി​രി​ഞ്ഞ വ്യ​ത്യ​സ്ത വ​സ്തു​ക്ക​ൾ കൊ​ണ്ട് ഏ​റെ ശ്ര​ദ്ധേ​യ​മാ​ണ് ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന കു​രു​ന്നു​ക​ളു​ടെ ക​ര​കൗ​ശ​ല​മേ​ള. നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​മേ​ള​യി​ൽ വി​സ്മ​യം തീ​ർ​ക്കു​ക​യാ​ണ് കു​രു​ന്നു​ക​ൾ. ബോ​ട്ടി​ൽ ആ​ർ​ട്ട് ചെ​യ്ത കു​പ്പി​ക​ൾ വി​പ​ണ​ന​ത്തി​നു​ണ്ട്. തൂ​വ​ലു​ക​ളും ച​ര​ടും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച ഡ്രീം ​ക്യാ​ച്ച​ർ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​മാ​ണ്.​ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഗ്ലാ​സ് പെ​യി​ന്‍റിം​ഗ് ഏ​റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്നു. കാ​ർ​ഡ്ബോ​ർ​ഡ് കൊ​ണ്ട് ഉ​ണ്ടാ​ക്കി​യ ബ​സു​ക​ൾ, സ്ട്രിം​ഗ് ആ​ർ​ട്ട്, ചി​ത്ര​ങ്ങ​ൾ, തു​ണി ക​ർ​ച്ചീ​ഫു​ക​ൾ, മു​ള​കൊ​ണ്ടും ചി​ര​ട്ട കൊ​ണ്ടു​മു​ള്ള വി​വി​ധ ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, കു​ട്ടി​യു​ടു​പ്പു​ക​ൾ, ഡി​സൈ​ൻ ചെ​യ്ത സാ​രി​ക​ൾ, ബ്ലൗ​സു​ക​ൾ, ച​കി​രി കൊ​ണ്ടു​ള്ള ച​വി​ട്ടി​ക​ൾ പാ​ത്ര​ങ്ങ​ൾ എ​ന്നി​വ​യും പ്ര​ദ​ർ​ശ​ന​ത്തി​ലു​ണ്ട്.വ​നി​താ ശി​ശു വി​ക​സ​നം, സാ​മൂ​ഹ്യ​നീ​തി, പോ​ലീ​സ്, എ​ക്സൈ​സ്, ഫോ​റ​സ്റ്റ്, പൊ​തു വി​ദ്യാ​ഭ്യാ​സം, ആ​രോ​ഗ്യം, ഫ​യ​ർ​ഫോ​ഴ്സ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണം, മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പു​ക​ളു​ടെ സ്റ്റാ​ളു​ക​ളും മേ​ള​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്.
നൂ​റോ​ളം സ​ർ​ക്കാ​ർ, സ​ർ​ക്കാ​രി​ത​ര ശി​ശു സം​ര​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ളി​ലെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളാ​ണ് "ബെ​സ്റ്റ് ഓ​ഫ് ഹാ​പ്പി​ന​സ് എ ​മെ​സേ​ജ് ടു ​ദി സൊ​സൈ​റ്റി' എ​ന്ന് പേ​രി​ട്ടി​രി​ക്കു​ന്ന പ്ര​ദ​ർ​ശ​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. സ​ന്ദ​ർ​ശ​ക​ർ​ക്ക് ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ വാ​ങ്ങു​ന്ന​തി​നു​ള്ള സൗ​ക​ര്യ​വും മേ​ള​യി​ലൊ​രു​ക്കി​യി​ട്ടു​ണ്ട്.